ധനമന്ത്രിയോടുള്ള 'പ്രീതി നഷ്ടമായി'; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍ ; 
നടക്കില്ലെന്ന് മുഖ്യമന്ത്രി

ധനമന്ത്രിയോടുള്ള 'പ്രീതി നഷ്ടമായി'; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍ ; നടക്കില്ലെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യസമന്ത്രി ആർ ബിന്ദുവും നിയമമന്ത്രി പി രാജീവും തനിക്കെതിരെ നടത്തിയത് വ്യക്തിപരമായ ആക്രമണങ്ങളായതിനാൽ നടപടി ആവശ്യപ്പെടുന്നില്ലെന്നും ഗവർണർ
Updated on
2 min read

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‌റെ അസാധാരണ നീക്കം. കെ എന്‍ ബാലഗോപാല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.

Attachment
PDF
DOC-20221026-WA0047.pdf
Preview

കേരള ചരിത്രത്തിലെ അസാധാരണ നീക്കമാണ് ഇത്. ഇതാദ്യമായാണ് അപ്രീതി എന്ന കാരണം ചൂണ്ടിക്കാട്ടി ഒരു മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ഗവര്‍ണര്‍ ഉന്നയിക്കുന്നത്. ഒരു പ്രസംഗത്തില്‍ ധനമന്ത്രി നടത്തിയ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്ക് കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാകില്ലെന്നായിരുന്നു കെഎന്‍ ബാലഗോപാലിന്‌റെ ആക്ഷേപം. ഉത്തര്‍പ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിക്കുന്ന പരാമര്‍ശം ദേശീയ ഐക്യം തകര്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചത്. ഒക്ടോബര്‍ 18 ന് ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. തൊട്ടടുത്ത ദിവസത്തെ പത്രവാർത്ത സഹിതമാണ് ഗവർണറുടെ കത്ത്.

ധനമന്ത്രിയോടുള്ള 'പ്രീതി നഷ്ടമായി'; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍ ; 
നടക്കില്ലെന്ന് മുഖ്യമന്ത്രി
മന്ത്രിമാരെ സ്വേച്ഛാപരമായി പുറത്താക്കാൻ ഒരു പഴുതും ഭരണഘടന ഗവർണർക്ക് നൽകുന്നില്ല

ഒക്ടോബര്‍ 25 ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍, ബാലഗോപാലിന്‌റെ പരാമര്‍ശം ദേശീയ ഐക്യത്തിലും അഖണ്ഡതയ്ക്കും എതിരാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ മേഖല യുജിസി ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്നിരിക്കെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സംവിധാനമെന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് മന്ത്രിയുടെ വാക്കുകളെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഗവര്‍ണര്‍മാര്‍ അതത് സംസ്ഥാനത്തിന് പുറത്തുനിന്ന് ഉള്ളവരാകണമെന്ന ഭരണഘടനാ നിര്‍ദേശത്തിന് വിരുദ്ധമാണ് ധനമന്ത്രിയുടെ വാക്കുകളെന്നും ഗവർണർ. 'ഉന്നത വിദ്യാഭ്യസമന്ത്രിയും നിയമമന്ത്രിയും തനിക്കെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ടെങ്കിലും അവ വ്യക്തിപരമായ ആക്രമണങ്ങളായതില്‍ തള്ളിക്കളയുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ കെഎന്‍ ബാലഗോപാലിന്‌റെ ഭാഗത്ത് നിന്നുണ്ടായ ' രാജ്യദ്രോഹ' പരാമര്‍ശത്തില്‍ ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ അത് ചുമതല നിര്‍വഹിക്കുന്നതിലെ വീഴ്ചയാകും'- കത്തില്‍ ഗവര്‍ണര്‍ കുറിച്ചു.

ബാലഗോപാല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ഗവർണർ

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ ധനമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ നിയമിച്ചതെന്നും എന്നാല്‍ അദ്ദേഹത്തോടുള്ള തന്‌റെ 'പ്ലഷര്‍' അവസാനിച്ചെന്നും ഗവര്‍ണര്‍ കത്തിലൂടെ അറിയിച്ചു. ബാലഗോപാല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിഷയം സഗൗരവം പരിഗണിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എഴുതിയാണ് ഗവര്‍ണറുടെ കത്ത് അവസാനിക്കുന്നത്. എന്നാല്‍ ആവശ്യം തള്ളി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു.

ധനമന്ത്രിയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

മന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഭരണഘടനാപരമായ വീക്ഷണകോണിൽ നിന്ന് നോക്കിയാലും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും പാരമ്പര്യങ്ങളും കണക്കിലെടുക്കുത്താലും ഗവർണറുടെ അപ്രീതിക്ക് കാരണമാകുന്ന ഒന്നും മന്ത്രിയുടെ പ്രസ്താവനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാരണത്താൽ തന്നെ ധനമന്ത്രിയുലുള്ള വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നും മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ തുടർ നടപടി ആവശ്യമില്ലെന്നകാര്യം ഗവർണർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മറുപടി നൽകി.

logo
The Fourth
www.thefourthnews.in