15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ അസാധാരണ വിജ്ഞാപനം; പുറത്താക്കിയ വിവരം  രാജ്ഭവൻ നേരിട്ടറിയിക്കും

15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ അസാധാരണ വിജ്ഞാപനം; പുറത്താക്കിയ വിവരം രാജ്ഭവൻ നേരിട്ടറിയിക്കും

സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന ഗവർണറുടെ ആവശ്യം സർവകലാശാല തള്ളിയതോടെയാണ് രാജ്ഭവന്റെ അസാധാരണ നടപടി
Updated on
1 min read

കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് രാജ്ഭവന്‍ വിജ്ഞാപനമിറക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള നിർദേശം ഇന്ന് തന്നെ നടപ്പാക്കണമെന്ന ഗവർണറുടെ ആവശ്യം സർവകലാശാല തള്ളിയതോടെയാണ് രാജ്ഭവന്റെ അസാധാരണ നടപടി. പുറത്താക്കിയ വിവരം ഓരോ അംഗങ്ങളെയും രാജ്ഭവൻ നേരിട്ട് അറിയിക്കും. നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർ പിൻവലിച്ച അംഗങ്ങളെയും ക്ഷണിച്ചതോടെയാണ് തിരിക്കിട്ട നീക്കം രാജഭവനിൽ നിന്ന് ഉണ്ടായത്.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ അസാധാരണ വിജ്ഞാപനം; പുറത്താക്കിയ വിവരം  രാജ്ഭവൻ നേരിട്ടറിയിക്കും
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ അസാധാരണ നടപടി

15 നോമിനേറ്റഡ് അംഗങ്ങളെയും പുറത്താക്കിക്കൊണ്ട് ഒക്ടോബർ 15 നാണ് ഗവർണർ ഉത്തരവ് ഇറക്കിയത്. ഗവർണറുടെ ഏഴ് നോമിനിയടക്കം 15 പേരെയാണ് പിൻവലിച്ചത്. ഈ ഉത്തരവ് ചട്ടവിരുദ്ധമെന്ന് കാട്ടി ഗവർണർക്ക് വിസി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ബുധനാഴ്ച രാവിലെ സർവകലാശാലയ്ക്ക് ഗവർണറുടെ ഓഫീസ് കത്തയച്ചത്. എന്നാൽ വിസി സ്ഥലത്തില്ലെന്നും ഉത്തരവ് ഉടൻ നടപ്പാക്കാനാവില്ലെന്നും സർവകലാശാല രാജ്ഭവനെ അറിയിക്കുകയായിരുന്നു. പിന്നാലെ രാജ്ഭവന്റെ അസാധാരണ വിജ്ഞാപനം എത്തി.

Attachment
PDF
eogfiledownload (6).pdf
Preview

വൈസ് ചാൻസലർ നിലവിൽ ശബരിമല ദര്‍ശനത്തിന് പോയെന്നും പകരം ചുമതല മറ്റാര്‍ക്കും കൈമാറാത്ത സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ പുറത്താക്കപ്പെട്ട അംഗങ്ങളെയും ക്ഷണിച്ചതും ഗവർണറുടെ ഉത്തരവ് തള്ളുന്ന നടപടിയാണ്.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ അസാധാരണ വിജ്ഞാപനം; പുറത്താക്കിയ വിവരം  രാജ്ഭവൻ നേരിട്ടറിയിക്കും
കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവർണർ

വിസി നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിച്ച് നൽകാത്തതാണ് ഗവർണറുടെ അസാധാരണ നടപടികൾക്ക് വഴിവെച്ചത്. പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന സെനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞതോടെയാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 പേരെ ഗവർണർ പിൻവലിച്ചത്.

logo
The Fourth
www.thefourthnews.in