സാമ്പത്തിക ക്രമക്കേട് അടക്കം പരാതികള്‍; സര്‍ക്കാർ സമര്‍പ്പിച്ച വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക തിരിച്ചയച്ച് ഗവര്‍ണര്‍

സാമ്പത്തിക ക്രമക്കേട് അടക്കം പരാതികള്‍; സര്‍ക്കാർ സമര്‍പ്പിച്ച വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക തിരിച്ചയച്ച് ഗവര്‍ണര്‍

ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്
Updated on
1 min read

പുതിയ വിവരാവകാശ കമ്മിഷണര്‍ക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനായി ഗവര്‍ണര്‍ വിജിലന്‍സ് ക്ലിയറന്‍സും നിര്‍ദേശിച്ചിരുന്നു. പരാതികളില്‍ ചിലത് ശരിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത്.

ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക ശുപാര്‍ശ ചെയ്തത്.

അതേസമയം, മുന്‍ നിയമ സെക്രട്ടറി വി ഹരി നായരെ സംസ്ഥാനത്തെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമച്ചിരുന്നു. അദ്ദേഹത്തിന്റെ നിയമനശുപാര്‍ശ ഗവര്‍ണര്‍ ഒപ്പിട്ടപ്പോഴും പരാതികളെ തുടര്‍ന്ന് വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. കഴിഞ്ഞ ജൂലായിലാണ് വി ഹരി നായര്‍ നിയമസെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 1989 ലാണ് അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചത്.

സാമ്പത്തിക ക്രമക്കേട് അടക്കം പരാതികള്‍; സര്‍ക്കാർ സമര്‍പ്പിച്ച വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക തിരിച്ചയച്ച് ഗവര്‍ണര്‍
മണ്ടിയയിൽനിന്ന് പിടിവിടാതെ സുമലത; ബിജെപി ടിക്കറ്റിനായി കാത്തിരിപ്പ്, മണ്ഡലം ജെഡിഎസിന് നല്‍കാന്‍ എന്‍ഡിഎ

അഡ്വ. കെ എസ് ഗോപിനാഥന്‍ നായര്‍ക്ക് കീഴില്‍ പ്രാക്ടീസ് ആരംഭിച്ച വി ഹരി നായര്‍ 1995 ല്‍ കേരള ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. പത്തനംതിട്ട മുന്‍സിഫ് ആയിട്ടായിരുന്നു ആദ്യനിയമനം. ജുഡീഷ്യല്‍ സര്‍വീസില്‍ നിരവധി ചുമതലകള്‍ വഹിച്ച അദ്ദേഹം, 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്. നിയമ നിര്‍മ്മാണത്തിന് മാത്രമായി നിയമസഭയുടെ ഒരു സെഷന്‍ വിളിച്ചുച്ചേര്‍ത്ത് 36 ബില്ലുകള്‍ പാസാക്കിയത് അദ്ദേഹം നിയമ സെക്രട്ടറിയായ ഉടനെയാണ്.നിയമവകുപ്പില്‍ ഇ ഓഫീസ് പൂര്‍ണമായി നടപ്പിലാക്കിയതും വി ഹരി നായരുടെ കാലത്താണ്. നോട്ടറി നിയമനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ നേതൃത്വം നല്‍കി. പ്രായോഗികമായ ഉപദേശങ്ങള്‍ നല്‍കി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു ഹരി നായര്‍ക്ക് കഴിഞ്ഞു.

logo
The Fourth
www.thefourthnews.in