കേരള സര്‍വകലാശാല
കേരള സര്‍വകലാശാല

വിസി നിയമനം: ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വി സി; സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് പ്രതിനിധിയെ നിര്‍ദേശിച്ചില്ല

തിങ്കളാഴ്ച്ചയ്ക്കകം സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റ് പ്രതിനിധിയുടെ പേര് നല്‍കണമെന്നായിരുന്നു നിർദേശം
Updated on
1 min read

വിസി നിയമനത്തില്‍ ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള സർവകലാശാല വൈസ് ചാന്‍സലർ ഡോ. മഹാദേവന്‍ പിള്ള. വി സി നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ല. തിങ്കളാഴ്ച്ചയ്ക്കകം പേര് നല്‍കാനായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വി സിക്ക് നല്‍കിയിരുന്ന നിർദേശം.

സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കേണ്ട ഉത്തരവാദിത്തം വൈസ് ചാന്‍സലറില്‍ നിക്ഷിപ്തമാണ്. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് യോഗം ചേരാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ട് വി സി ഡോ. മഹാദേവന്‍ പിള്ള പിന്തിരിയുകയായിരുന്നു. ഗവര്‍ണര്‍ രണ്ടംഗ കമ്മിറ്റിയെ വെച്ചത് ഏകപക്ഷീയവും ചട്ടവിരുദ്ധവും ആണെന്നാണ് കേരള സര്‍വകലാശാലയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രമേയവും പാസാക്കിയിരുന്നു. ഗവര്‍ണര്‍ ഏക പക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തുന്നതായിരുന്നു പ്രമേയം. അംഗീകരിച്ചതുകൊണ്ട് വീണ്ടും പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം വിളിച്ചു ചേര്‍ക്കാനാവില്ലെന്ന വിവരം ഗവര്‍ണറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ തീരുമാനം ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണ്

പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനെ സെനറ്റ് പ്രതിനിധിയായി ജൂലൈയില്‍ തന്നെ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇന്നലെ തന്നെ സെനറ്റ് പ്രതിനിധിയുടെ പേര് നിര്‍ബന്ധമായും നല്‍കണമെന്ന് വിസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകാനാണ് സാധ്യത. പ്രതിനിധിയെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാല്‍ ഒരു സ്ഥാനം ഒഴിച്ചിട്ട് നിലവിലെ സെര്‍ച്ച് കമ്മിറ്റി തുടര്‍ നടപടിയുമായി മുന്നോട്ട് പോകാനുള്ള നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in