ബഫർസോൺ  സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും; ഇതുവരെ ലഭിച്ചത് 63,500 പരാതികള്‍

ബഫർസോൺ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും; ഇതുവരെ ലഭിച്ചത് 63,500 പരാതികള്‍

ഭൂരിപക്ഷം പരാതികളും തീർപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം
Updated on
1 min read

ബഫർ സോൺ വിഷയത്തില്‍ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരുമെന്ന് സർക്കാർ. ഭൂരിപക്ഷം പരാതികളും തീർപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. പൊതുജനങ്ങൾക്ക് പരാതി നല്‍കാനുള്ള അവസാന ദിവസമായ ശനിയാഴ്ച ലഭിച്ചത് 8893 പരാതികളാണ്. അതില്‍ 7474 പരാതികൾ തീർപ്പാക്കി. ഇതുവരെ ആകെ ലഭിച്ചത് 63500 പരാതികളാണ്. 24,528 പരാതികൾ തീർപ്പാക്കിയെന്നും 28,494 നിർമ്മിതികൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തുവെന്നും സർക്കാർ അറിയിച്ചു. സമയം നീട്ടിയതിനാല്‍ കിട്ടിയ എല്ലാ പരാതികളും പരിശോധിക്കുമെന്നും സർക്കാർ പറയുന്നു.

ബഫർസോൺ  സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും; ഇതുവരെ ലഭിച്ചത് 63,500 പരാതികള്‍
ബഫർ സോൺ: പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്, എങ്ങുമെത്താതെ ഫീല്‍ഡ് സര്‍വേ

ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ 60% പോലും ഫീൽഡ് സർവേ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിരന്തരം സെർവർ തകരാറുകൾ സംഭവിക്കുന്നതാണ് സർവേ വൈകാൻ കാരണമാകുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 80,000ത്തിലധികം പുതിയ നിർമിതികൾ ഉള്ളതായാണ് കണ്ടെത്തിയത്. ഉപഗ്രഹ സർവേ കണക്കുകൾക്ക് പുറമെയുള്ളവയാണിത്.

പരിശോധനകൾ പൂർത്തിയാക്കി എപ്പോൾ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ റവന്യൂ വകുപ്പിന് ഇപ്പോഴും വ്യക്തതയുമില്ല. പരിസ്ഥിതി ലോല മേഖലകളിലെ പഞ്ചായത്തുകൾ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കുകളിൽ ഇതുവരെ 54,607 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒരു ശതമാനത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ തീർപ്പാക്കാനായത്.

logo
The Fourth
www.thefourthnews.in