അനധിക്യത ഫ്ലക്സ് ബോർഡുകൾ; 
ഏഴ് ദിവസത്തിനുള്ളിൽ നീക്കിയില്ലങ്കിൽ ശിക്ഷാ നടപടിയെന്ന് ഹൈക്കോടതി

അനധിക്യത ഫ്ലക്സ് ബോർഡുകൾ; ഏഴ് ദിവസത്തിനുള്ളിൽ നീക്കിയില്ലങ്കിൽ ശിക്ഷാ നടപടിയെന്ന് ഹൈക്കോടതി

നിലവിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ക്സ് അടക്കമുള്ള ബോർഡുകൾ കണ്ടെത്തി നീക്കം ചെയ്യണമെന്നും കോടതി
Updated on
1 min read

ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ അനധികൃത ഫ്കസ്കുകളും ഹോർഡിങ്ങുകളും നീക്കം ചെയ്‌തില്ലെങ്കിൽ പ്രിന്റിങ് ഏജൻസികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിലവിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ക്സ് അടക്കമുള്ള ബോർഡുകൾ കണ്ടെത്തി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി നോട്ടീസ് നൽകിയാൽ ഏഴ് ദിവസത്തിനകം പ്രിന്റിങ് ഏജൻസികൾ അത്തരം ഹോർഡിങുകൾ നീക്കം ചെയ്യണം. ഇത് പാലിച്ചില്ലങ്കിൽ ശാസ്ത്രീയമായ രീതിയിൽ ബോർഡുകൾ നശിപ്പിച്ചതിന് ശേഷം കേസെടുക്കുകയും പ്രിന്റിങ് സ്ഥാപനത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുയും വേണം

സംസ്ഥാനത്ത് മാലിന്യ നിർമാർജന സംവിധാനങ്ങൾ ഇതിനകം തന്നെ നിറഞ്ഞ് കവിഞ്ഞു. ഈ സാഹചര്യത്തിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി നോട്ടീസ് നൽകിയാൽ ഏഴ് ദിവസത്തിനകം പ്രിന്റിങ് ഏജൻസികൾ അത്തരം ഹോർഡിങുകൾ നീക്കം ചെയ്യണം. ഇത് പാലിച്ചില്ലങ്കിൽ ശാസ്ത്രീയമായ രീതിയിൽ ബോർഡുകൾ നശിപ്പിച്ചതിന് ശേഷം കേസെടുക്കുകയും പ്രിന്റിങ് സ്ഥാപനത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുയും വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

നേരത്തെ തന്നെ അനധിക്യത ബോർഡുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകിയിട്ടുള്ളതാണെന്നും വരാനിരിക്കുന്ന മഴക്കാലത്ത് ജനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ് കർശനന നിർദേശങ്ങൾ നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു

അത്തരം ഏജൻസികളുടെ ലൈസൻസ് റദ്ദാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാലിന്യം തള്ളുന്ന യാർഡുകളിൽ സ്ഥല പരിമിതിയുണ്ട്. അതിനാൽ അനധിക്യത ബോർഡുകൾ സംസ്കരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാൻ സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

നേരത്തെ തന്നെ അനധിക്യത ബോർഡുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകിയിട്ടുള്ളതാണെന്നും വരാനിരിക്കുന്ന മഴക്കാലത്ത് ജനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ് കർശനന നിർദേശങ്ങൾ നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു. ബോർഡുകൾ സ്ഥാപിച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് നോട്ടീസ് നൽകാനും അവ നീക്കം ചെയ്യാൻ ഏഴ് ദിവസം സമയം നൽകാനും തദ്ദേശ സെക്രട്ടറിക്ക് ഉത്തരവാദിത്വമുണ്ട്.

അനധികൃത ഹോർഡിങുകൾ ഹോൾഡിങ് ഏരിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് പ്രിന്റിങ് ഏജൻസി നൽകണം. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സെക്രട്ടറിമാർക്കും നൽകാൻ എൽഎസ്ജി പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ഈ വിഷയത്തിൽ നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും നിർദേശങ്ങൾ ലംഘിക്കുന്നത് തുടരുകയാണെന്ന് കോടതി ചൂണ്ടികാട്ടി. കോടതിയുടെ നിർദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും അനധികൃത ബോർഡുകൾ/കൊടികൾ എന്നിവയെല്ലാം നീക്കം ചെയ്യുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. പത്തു ദിവസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in