കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആധാരം തിരികെ നല്‍കാത്തതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് നിലപാട് തേടിയത്.
Updated on
1 min read

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പിടിച്ചെടുത്ത ആധാരങ്ങള്‍ ബാങ്കിന്‌ തിരികെ നല്‍കാത്തതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് നിലപാട് തേടിയത്.

ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ ഇഡിയുടെ പക്കലാണെന്ന് കരുവന്നൂര്‍ ബാങ്ക് ഭരണസമിതി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. ആധാരം തിരികെ നല്‍കാതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ ബുധനാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസിന്റെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ ഒരു കറുത്ത വറ്റ് മാത്രമോ?

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംഘടിത കുറ്റകൃത്യമെന്ന് ഇഡി കണ്ടെത്തിയിരുന്നു. പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയിലെ വ്യക്തികള്‍ ഇതില്‍ പങ്കാളികളാണ്. തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ അക്കൗണ്ട് വഴി പോലും വലിയ ഇടപാടുകള്‍ നടന്നുവെന്നും ഇഡി കണ്ടെത്തി.

പിആര്‍ അരവിന്ദാക്ഷന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലായിരുന്നു ഇഡി ഇത് വ്യക്തമാക്കിയത്. അമ്മയുടെ അക്കൗണ്ടിന്റെ നോമിനി ഒന്നാം പ്രതി സതീഷിന്റെ സഹോദരന്‍ ശ്രീജിത്താണെന്നും ഇഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സിപിഎം നേതാവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായ കെ കണ്ണനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ സൗഹൃദപരമായിരുന്നുവെന്നും ഇഡി വിളിപ്പിച്ചാല്‍ വരുമെന്നും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് കണ്ണന്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in