കോടതിയലക്ഷ്യം: 'വി ഫോർ കൊച്ചി' പ്രസിഡന്റ്  നിപുൺ ചെറിയാൻ കുറ്റക്കാരനെന്ന് ഹൈക്കോടതി; ശിക്ഷാവിധി അൽപ്പസമയത്തിനകം

കോടതിയലക്ഷ്യം: 'വി ഫോർ കൊച്ചി' പ്രസിഡന്റ് നിപുൺ ചെറിയാൻ കുറ്റക്കാരനെന്ന് ഹൈക്കോടതി; ശിക്ഷാവിധി അൽപ്പസമയത്തിനകം

കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച് 'വി ഫോർ കൊച്ചി'യുടെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചതിലാണ് നടപടി
Updated on
1 min read

കോടതിയലക്ഷ്യ കേസിൽ 'വി ഫോർ കൊച്ചി' പ്രസിഡന്റ് നിപുൺ ചെറിയാൻ കുറ്റക്കാരനെന്ന് ഹൈക്കോടതി. കോടതിയെ അപകീർത്തിപ്പെടുത്തുകയും കോടതി നടപടികളിൽ ഇടപെടുകയും ചെയ്യുന്ന തരത്തിൽ പ്രസംഗിച്ച് വീഡിയോ വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക് പേജിൽ അപ്‌ലോ‍‍ഡ് ചെയ്തതിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ശിക്ഷ ഉച്ചയ്ക്ക് 1.45 ന് വിധിക്കും.

കേസുകളുടെ അമിതഭാരത്താൽ കോടതികൾ ബുദ്ധിമുട്ടുമ്പോൾ ഒരു വ്യക്തിയുടെ ഇത്തരം പ്രവൃത്തികൾക്കായി ജഡ്ജിമാർക്ക് സമയം കളയാനാവില്ലെന്ന് കോടതി താക്കീത് ചെയ്തിരുന്നു

രാവിലെ കേസ് പരിഗണിച്ചപ്പോൾ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി നിപുണിനോട് ചോദിച്ചിരുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ശിക്ഷാവിധി സസ്പെൻഡ് ചെയ്യാനുള്ള അപേക്ഷ തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടെന്നും നിപുൺ കോടതിയെ അറിയിച്ചു.

കോടതിയിൽ മാപ്പ് പറയാൻ നിപുൺ തയ്യാറായില്ല. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പ്രവർത്തകരോടൊപ്പം ഹാജരാകാൻ അനുവദിക്കണമെന്ന നിപുണിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ ഹൈക്കോടതിയുടെ സുരക്ഷാ ജീവനക്കാരും രജിസ്ട്രറിയുടെ ഉദ്യോഗസ്ഥരുമായി നേരത്തെ തർക്കമുണ്ടായിരുന്നു.

കോടതിയലക്ഷ്യം: 'വി ഫോർ കൊച്ചി' പ്രസിഡന്റ്  നിപുൺ ചെറിയാൻ കുറ്റക്കാരനെന്ന് ഹൈക്കോടതി; ശിക്ഷാവിധി അൽപ്പസമയത്തിനകം
കൈവെട്ട് കേസ്: രണ്ടാംപ്രതി സജിലുൾപ്പെടെ ആറ് പേരുടെ ശിക്ഷാവിധി ഇന്ന്

കേസുകളുടെ അമിതഭാരത്താൽ ബുദ്ധിമുട്ടുമ്പോൾ ഒരു വ്യക്തിയുടെ ഇത്തരം പ്രവൃത്തികൾക്കായി ജഡ്ജിമാർക്ക് സമയം കളയാനാവില്ലെന്ന് കോടതി നേരത്തെ താക്കീത് ചെയ്തിരുന്നു. നീതിനിർവഹണ സംവിധാനത്തിന്റെ സൽപ്പേരിന് ഭംഗം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോഴാണ് കോടതിയലക്ഷ്യ നടപടികളെടുക്കാറുള്ളത്. ചിലരുടെ തെറ്റിദ്ധാരണ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനാണ് ഇങ്ങിനെയൊരു നടപടി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നിപുൺ ചെറിയാനിൽ നിന്നുണ്ടായത്.

logo
The Fourth
www.thefourthnews.in