സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം; സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്ന വിവാദ പരാമർശമടക്കം നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്
Updated on
1 min read

ലൈം​ഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പ​ഗത്തിന്റെ ബെഞ്ചാണ് ഹർജി പരി​ഗണിയ്ക്കുക. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശമടക്കം നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‍ക്കോടതിയുടെ നിരീക്ഷണമെന്നും ഹർജിയിൽ പറയുന്നു. കേസിൽ ഓ​ഗസ്റ്റ് 12നാണ് സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന ആദ്യ കേസിൽ നേരത്തെ ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

അതിനിടെ വിവാദ ഉത്തരവിറക്കിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലംമാറ്റി. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് മാറ്റം. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.

logo
The Fourth
www.thefourthnews.in