'മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുത്'; 
ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

'മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുത്'; ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

കള്ളവാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ച് അതിന് വലിയ പ്രാധാന്യം കൊടുത്തു
Updated on
1 min read

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെ മനഃപൂര്‍വം താറടിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന് സര്‍ക്കാരിനെ കരിവാരിത്തേക്കരുത്. ഭരണ കക്ഷിയുമായി ബന്ധപ്പെട്ട ആരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ ഉള്‍പ്പെടുന്നില്ല. കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിപ ബാധയുള്‍പ്പെടെ കാര്യക്ഷമായി പ്രതിരോധിച്ച് നേട്ടത്തിന്റെ നെറുകില്‍ നില്‍ക്കുകയാണ് ആരോഗ്യവകുപ്പ്. എന്നാല്‍ തീര്‍ത്തും വ്യാജമായ കാര്യങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. ഇല്ലാത്തകാര്യം കെട്ടിചമയ്ക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇതിനായി ഏതോ കേന്ദ്രത്തില്‍ നിന്ന് ആസുത്രിതമായ നീക്കം നടക്കുന്നത്. ഇപ്പോള്‍ പേര് പുറത്തുവന്നര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്ന് വാര്‍ത്തകളില്‍ കാണുന്നു. അതിന് അപ്പുറത്തേക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പശോധിക്കേണ്ടതുണ്ട്.

'മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുത്'; 
ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
കേരളത്തിലെ അതിദാരിദ്ര്യം തുടച്ചുനീക്കും; മേഖല അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

കള്ളവാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ച് അതിന് വലിയ പ്രാധാന്യം കൊടുത്തു. ഈ രീതി തുടരേണ്ടതാണോ എന്ന് മാധ്യമങ്ങള്‍ സ്വയം വിമര്‍ശനമായി കാണണം. വ്യാജ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ നമ്മുടെ നാടിനെയാണ് താറടിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരുകള്‍ മാറിവരും, എല്‍ഡിഎഫിനോട് രാഷ്ട്രീയ എതിര്‍പ്പുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തും. നല്ല വിമര്‍ശനങ്ങള്‍ വീഴ്ചകളെ പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ എങ്ങനെയും സര്‍ക്കാരിനെ ഇടിച്ച് താഴ്ത്താന്‍ ശ്രമം നടക്കുന്നു.

കെപിസിസി യോഗത്തില്‍ രാജ്യത്തെ തന്നെ ഉന്നതനായ പിആര്‍ വിദഗ്ധനെ പങ്കെടുപ്പിക്കുന്നു. ഇതിലൂടെ ഏത് രീതിയിലുള്ള മാറ്റമാണ് കൊണ്ടുവരാന്‍ സാധിക്കുക

ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷമാണെന്ന ആക്ഷേപവും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉന്നയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യങ്ങളോട് ഉപദേശം തേടിയാണോ പ്രവര്‍ത്തിക്കുന്നത്. എങ്ങോട്ടാണ് നമ്മുടെ രാഷ്ട്രീയം മാറുന്നത് എന്നാണ് ശ്രദ്ധിക്കേണ്ടത്. കെപിസിസി യോഗത്തില്‍ രാജ്യത്തെ തന്നെ ഉന്നതനായ പിആര്‍ വിദഗ്ധനെ പങ്കെടുപ്പിക്കുന്നു. ഇതിലൂടെ ഏത് രീതിയിലുള്ള മാറ്റമാണ് കൊണ്ടുവരാന്‍ സാധിക്കുക. ഇല്ലാകഥകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. അതിന് ആശയം നല്‍കുക. അതിന് വലിയ തോതില്‍ പണം നല്‍കുക. ആളുകളെ നല്‍കുക, പ്രലോഭനങ്ങള്‍ നടത്തുക. ഇതാണ് സംഭവിക്കുന്നത്. ഇത് മാതൃകാപരമാണോ എന്ന് ആലോചിക്കണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in