കോവിഡ്: ആശങ്ക വേണ്ട, അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോവിഡ്: ആശങ്ക വേണ്ട, അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
Updated on
1 min read

വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ തന്നെ ജാഗ്രത വേണം. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കൊപ്പം നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് മന്ത്രി നിര്‍ദേശങ്ങൾ നല്‍കിയത്.

കോവിഡ്: ആശങ്ക വേണ്ട, അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ചൈനയില്‍ പടരുന്ന ഒമിക്രോണ്‍ ബിഎഫ്. 7 ഇന്ത്യയിലും സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടുതല്‍

നിലവിൽ ആശങ്ക വേണ്ടെങ്കിലും അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കുന്നതിനൊപ്പം, എല്ലാവരും വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കണം. ഇടവിട്ടിടവിട്ട് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നതിനൊപ്പം പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതലും നൽകണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കുകയും രോഗലക്ഷണമുള്ളവർ കോവിഡ് പരിശോധന നടത്തണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.

കോവിഡ്: ആശങ്ക വേണ്ട, അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കോവിഡ് അവസാനിച്ചിട്ടില്ല; തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്രം

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുകയോ, കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചെയ്യണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കാനും, രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും മന്ത്രി നിര്‍ദേശം നല്‍കി. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in