നിപ: പുതിയ  കേസുകളില്ല, 11 സാമ്പിളുകൾ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി

നിപ: പുതിയ കേസുകളില്ല, 11 സാമ്പിളുകൾ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി

മറ്റ് ജില്ലകളിൽ സമ്പർക്കപട്ടികയിലുള്ളവരുടെ സാമ്പിൾ കളക്ഷനുകൾ ഇന്ന് പൂർത്തിയാക്കും
Updated on
1 min read

സംസ്ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹൈറിസ്കിലുളളതും രോഗികളുമായി അടുത്ത സമ്പർക്കത്തിലുള്ളതുമായ 11പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതുവരെ സമ്പർക്കപട്ടികയിലെ 94 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ആറ് ഫലങ്ങളാണ് ഇന്നലെ വരെ പോസിറ്റീവായതെന്നും മന്ത്രി അറിയിച്ചു.

നിപ: പുതിയ  കേസുകളില്ല, 11 സാമ്പിളുകൾ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി
ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേര്‍

നിലവിൽ ഇന്ന് 24 പേരാണ് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുളളത്. മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമായാണ് പോസീറ്റാവായിട്ടുള്ളവർ ചികിത്സയിലുള്ളത്. രോ​ഗികളുളള മൂന്ന് ആശുപത്രിയിലും മെഡിക്കൽ ബോർഡ് ചേർന്ന് സാഹചര്യം വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ടുളള മെഡിക്കൽ ബോർഡിന്റെ റിപ്പോ‍ർട്ടിൽ രോ​ഗികളുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിട്ടുളളതെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

നിപ: പുതിയ  കേസുകളില്ല, 11 സാമ്പിളുകൾ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി
നിപയില്‍ ആശ്വാസം; 30 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി

അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്റ്റ് ട്രെയ്‌സിങ്ങാണ് ഇനി പൂർത്തിയാക്കാനുള്ളത്. മൊബൈൽ ടവർ ലൊക്കേഷൻ ആശ്രയിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിച്ച് ആദ്യം മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ നിന്നും വിട്ടുപോയിട്ടുളളവരെയും കണ്ടെത്താനുളള ശ്രമത്തിലാണ്. ഇതിന്റെ ഭാ​ഗമായി 19 ടീമുകളുടെ കോർകമ്മിറ്റികൾ യോ​ഗം ചേർന്നു. സാംപിൾ കളക്ഷനായി ആളുകളെ എത്തിക്കുന്നതിന് കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്തിട്ടുണ്ട്. മറ്റു ജില്ലകളിൽ സമ്പർക്കപട്ടികയിലുള്ളവരുടെ സാമ്പിൾ കളക്ഷനുകൾ ഇന്ന് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും മന്ത്രി അറിയിച്ചു. ആദ്യം മരിച്ചയാളുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായി ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു .

logo
The Fourth
www.thefourthnews.in