കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് മെഡിക്കല്‍ കോളേജ്

ഐസിയു പീഡനക്കേസ്: കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടിയുണ്ടാവുക
Updated on
1 min read

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡന കേസിൽ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടിയെടുക്കുക. ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചുകഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ അറ്റൻഡറായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളേജ്
നീതിക്കായി ഏതറ്റംവരെയും പൊരുതും; ഐസിയു പീഡന കേസിൽ അതിജീവിത

കൂടാതെ, പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ സമ്മര്‍ദം ചെലുത്തിയ അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അധികം വൈകാതെ അഞ്ചുപേരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. തുടർന്ന്, ആരോഗ്യവകുപ്പ് അറിയാതെ അഞ്ചുപേരുടെയും സസ്പെന്‍ഷന്‍ എങ്ങനെ പിന്‍വലിക്കാനാവുമെന്ന ചോദ്യമുന്നയിച്ചുകൊണ്ട് പരാതിക്കാരി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in