കനത്ത മഴ വരുന്നു; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ വരുന്നു; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോടും വയനാടുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ്
Updated on
1 min read

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോടും വയനാടുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി മീ മുതൽ 204.4 മി മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കനത്ത മഴ വരുന്നു; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അനാഥാലയത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു; ഒടുവിൽ മാതാപിതാക്കളെ അരുംകൊല ചെയ്ത് ദത്തുപുത്രൻ

മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴ വരുന്നു; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പുതുപ്പള്ളിയില്‍ പുതിയതാര്?; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതൽ, 182 ബൂത്തുകളിലെ ജനവിധി എണ്ണുന്നത് 20 മേശകളില്‍

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് പല ജില്ലകളിലായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

07-09-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്

08-09-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

09-09-2023 : എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

10-09-2023 : ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

11-09-2023 : ഇടുക്കി, മലപ്പുറം

കനത്ത മഴ വരുന്നു; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
'സുനിൽ ബാബുവിനെ ഗതാഗത ഉപദേഷ്ടാവാക്കിയത് യുഡിഎഫ് സർക്കാർ': എ ഐ ക്യാമറ സാമ്പത്തിക നേട്ടത്തിനല്ല; സർക്കാർ ഹൈക്കോടതിയിൽ

അതിനിടെ, അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, മണൽ എടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നിർത്തിവച്ചു. മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

logo
The Fourth
www.thefourthnews.in