കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മധ്യ -വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴയുടെ പശ്ചാത്തലത്തില്‍ തീര പ്രദേശത്തും മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം
Updated on
2 min read

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും മണിക്കൂറിൽ 30 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മഴയുടെ പശ്ചാത്തലത്തില്‍ തീര പ്രദേശത്തും മലയോര മേഖലകളിലും ജാഗ്രത ശക്തിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദമായി മാറിയതുള്‍പ്പെടെയുള്ളവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്തും മഴ ശക്തമായത്. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വടക്കൻ മധ്യപ്രദേശിന്‌ മുകളിലും, കച്ച്നു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നതും മഴയെ സ്വാധീനിക്കുന്നുണ്ട്. കേരളത്തിൽ അടുത്ത 4 ദിവസം (ജൂലൈ 24 - 27) വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വടക്ക് മഴകനക്കും

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ട് താലൂക്കുകളിലെ സ്കൂളുകൾക്കും നാളെ അവധിയാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്കൂളുകൾക്ക് നാളെ അവധി, കോളേജുകൾക്ക് അവധി ബാധകമല്ല. സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ലെന്നും നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in