സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു:  12 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ഒരുകുടുംബത്തിലെ 
രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: 12 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ഒരുകുടുംബത്തിലെ രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി

ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു, പാംബ്ല ഡാമും തുറക്കും
Updated on
1 min read

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാമുന്നറിയിപ്പ്. മലയോരപ്രദേശത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പുകളൊന്നുമില്ല.

മലപ്പുറം അമരമ്പലം പുഴയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കില്‍പെട്ട് കാണാതായി. പുലര്‍ച്ചെ ബലിയിടാനെത്തിയ കുടുംബത്തിലെ അഞ്ചുപേരാണ് ഒഴുക്കില്‍ പെട്ടത്, മൂന്നുപേരെ രക്ഷപെടുത്തുകയായിരുന്നു. സുശീല (60),അനുശ്രീ(12) എന്നിവർക്കായുള്ള തിരച്ചിൽ തുടരുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു:  12 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ഒരുകുടുംബത്തിലെ 
രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി
മഴക്കെടുതി രൂക്ഷം; ആറു ജില്ലകളില്‍ അവധി, അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു, പാംബ്ല ഡാമും തുറക്കും. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കിയിലെ മലയോര പ്രദേശത്ത് രാത്രിയാത്രകള്‍ നിരോധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിരോധനം. കോട്ടയത്ത് മഴ ശമനമില്ലാതെ തുടരുകയാണ്. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. എറണാകുളത്ത് 48 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്. കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങി.

പത്തനംതിട്ടയിലെ മണിയാര്‍ ഡാം തുറന്നു. പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരതൊട്ട് ഒഴുകുന്നു.പെരിയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്.ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.

കനത്തമഴയില്‍ മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗവിയില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികളെ കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.തിരുവന്തപുരത്ത് പൊന്മുടിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. എംജി, കണ്ണൂർ, സാങ്കേതിക സർവ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

logo
The Fourth
www.thefourthnews.in