ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
Updated on
1 min read

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും ബംഗാൾ ഉൾക്കടലിൽ നിന്നു വീശുന്ന കിഴക്കൻകാറ്റിന്റെ സ്വാധീനഫലവുമായാണ് മഴ.

പ്രസ്തുത സാഹചര്യത്തില്‍ ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 05-11-2023: പത്തനംതിട്ട, ഇടുക്കി, മലപ്പുറം.

  • 06-11-2023: എറണാകുളം, പാലക്കാട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 05-11-2023: ആലപ്പുഴ, എറണാകുളം, പാലക്കാട്.

  • 06-11-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്.

  • 07-11-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്.

  • 08-11-2023: പാലക്കാട്, മലപ്പുറം.

  • 09-11-2023: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ഫയല്‍ ചിത്രം
ലോകത്ത് 4.4 ദശലക്ഷം പേർ പൗരത്വമില്ലാത്തവർ, മനുഷ്യാവകാശങ്ങളും അടിസ്ഥാന സേവനങ്ങളും നിഷേധിക്കപ്പെടുന്നു: യുഎൻ കമ്മീഷൻ

കേരള - കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു മുന്നറിയിപ്പുണ്ട്. ഇന്ന് കേരള, തെക്കൻ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. നാളെ വരെ ലക്ഷദ്വീപ് തീരത്തും കാലാവസ്ഥ സമാനമായിരിക്കും.

logo
The Fourth
www.thefourthnews.in