ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
Updated on
1 min read

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യുനമർദപാത്തി നിലനില്‍ക്കുന്നതിനാലും അടുത്ത അഞ്ച് ദിവസം മഴ തുടർന്നേക്കും. ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകള്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 06-01-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി.

  • 07-01-2024: എറണാകുളം, ഇടുക്കി, പാലക്കാട്.

ഫയല്‍ ചിത്രം
'ഇരുണ്ട മുറിയിൽ ചാട്ടവാറടികളുടെ മുഴങ്ങുന്ന ശബ്ദം മാത്രം'; ഇറാനിൽ ഹിജാബ് ധരിക്കാത്തതിൽ അനുഭവിച്ച ക്രൂരത വിവരിച്ച് റോയ

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 25 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. നിലവിൽ 25 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ആകെ 25 സെന്റിമീറ്റർ കൂടി ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു

കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഒന്ന് മുതൽ 1.8 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഫയല്‍ ചിത്രം
തിരഞ്ഞെടുപ്പ് വർഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തിൽ സുപ്രധാനം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

logo
The Fourth
www.thefourthnews.in