ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം; അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം; അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്

വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു
Updated on
1 min read

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താനാണ് സാധ്യത.

വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലിനില്‍ക്കുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായും തുടരുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുക. ഇന്നും നാളെയും അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം; അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്
'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍

സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലർട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടുമാണ് നിലവില്‍.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 18: വയനാട്, കണ്ണൂർ.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 18: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോഡ്.

  • ജൂലൈ 19: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

  • ജൂലൈ 19: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.

  • ജൂലൈ 20: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

  • ജൂലൈ 21: കണ്ണൂർ, കാസർകോഡ്.

ഇടുക്കി ജില്ലയില്‍ കനത്ത നാശനഷ്ടമാണ് മഴയില്‍ സംഭവിച്ചത്. രണ്ട് വീടുകള്‍ പൂർണമായും 23 വീടുകള്‍ ഭാഗീകമായും തകർന്നതായാണ് റിപ്പോർട്ടുകള്‍. മഴ മുന്നറിയിപ്പുകള്‍ പിൻവലിക്കുന്നതുവരെ ഇടുക്കിയില്‍ രാത്രികാലയാത്രയ്ക്ക് നിരോധനമുണ്ട്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. 38 പേർ ക്യാമ്പുകള്‍ കഴിയുന്നുണ്ട്.

logo
The Fourth
www.thefourthnews.in