അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത; കേരളത്തിൽ മഴ തുടരുന്നു

അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത; കേരളത്തിൽ മഴ തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്താകെ 8.45 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്
Updated on
1 min read

കേരളത്തിൽ കാലവർഷം കനക്കുന്നു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്താകെ 8.45 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. പലയിടങ്ങളിലായി എട്ടുപേർ മരിക്കുകയും ചെയ്തു. തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും സമീപത്തുള്ള ന്യൂനമർദം വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുകയും ഈ മാസം 19-ഓടെ പുതിയ ന്യൂനമർദമായി രൂപപ്പെടുകയും ചെയ്യും. ഓറഞ്ച് അലർട്ടിന് പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ കേരളത്തിലാണ് നിലവില്‍ കനത്തമഴ ദുരിതം വിതയ്ക്കുന്നത്. വയനാട് ജില്ലയി‍ലെ കല്‍പ്പറ്റ ബൈപ്പാസിലേക്ക് മണ്ണിടിഞ്ഞുവീണു. വയനാട്ടിലേക്കുള്ള പാല്‍ച്ചുരത്തിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഭാരതപ്പുഴയിലും പെരിയാറിലും വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഭൂതത്താന്‍ കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത; കേരളത്തിൽ മഴ തുടരുന്നു
കനത്ത മഴ; കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം, നാളെ എട്ടു ജില്ലകളില്‍ അവധി, ജാഗ്രതാ നിര്‍ദേശം

ചെറിയ സമയത്തിനുള്ളിൽ ഉണ്ടാകുന്ന കനത്ത മഴ, മിന്നൽ പ്രളയങ്ങൾക്കും മലവെള്ളപ്പാച്ചിലുകളും കാരണമായേക്കും. സംസ്ഥാനത്താകെ കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിർദേശ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എട്ട് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അതേസമയം കണ്ണൂരിലെ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

logo
The Fourth
www.thefourthnews.in