ഫോട്ടോ: അജയ് മധു
ഫോട്ടോ: അജയ് മധു

തെക്കന്‍ ജില്ലകളില്‍ തോരാമഴ; എറണാകുളത്തും കൊല്ലത്തും വെള്ളക്കെട്ട് രൂക്ഷം; ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

നാളെയോടെ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്
Updated on
1 min read

സംസ്ഥാനത്ത് ഇന്നലെ അർധരാത്രി മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

എറണാകുളം, കൊല്ലം ജില്ലകളില്‍ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്‍ റോഡിലും പാലാരിവട്ടം-കാക്കനാട് റോഡിലും വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫോപാർക്കില്‍ കഴിഞ്ഞ ദിവസത്തേതിന് സമാനമായി റോഡുകളില്‍ വെള്ളംപൊങ്ങിയിട്ടുണ്ട്.

ഫോട്ടോ: അജയ് മധു
രോഹിത് വെമുലയുടെ മരണം: പോലീസ് ക്ലോഷർ റിപ്പോർട്ടിന് പിന്നാലെ പ്രതികളുടെ ഹർജി റദ്ദാക്കി തെലങ്കാന ഹൈക്കോടതി

കൊല്ലം ജില്ലയില്‍ മരുത്തടി, ശക്തികുളങ്ങര, മാങ്ങാട് പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എംജി റോഡില്‍ നിലമേല്‍, കൊട്ടിയം, ചാത്തന്നൂർ മേഖലയില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ദേശീയപാത നിർമാണം പുരഗോമിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന സാഹചര്യവുമുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിടിഞ്ഞു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • മേയ് 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

  • മേയ് 29: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ.

  • മേയ് 30: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ.

  • മേയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.

  • ജൂണ്‍ 01: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.

logo
The Fourth
www.thefourthnews.in