ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി 'പഠിച്ച' ശേഷമെന്ന നിലപാടിലേക്ക് സർക്കാർ, അന്വേഷണം സാധ്യമെന്ന് വിദഗ്ധർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി 'പഠിച്ച' ശേഷമെന്ന നിലപാടിലേക്ക് സർക്കാർ, അന്വേഷണം സാധ്യമെന്ന് വിദഗ്ധർ

ഗുരുതരമായ കുറ്റകൃത്യം നടന്നെന്ന് ബോധ്യമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏതുപോലീസ് സ്‌റ്റേഷിനും സീറോ എഫ്‌ഐആര്‍ ഇടാന്‍ പുതിയ ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പുണ്ടെന്ന് ഒരുവിഭാഗം വിദഗ്ധര്‍ വ്യക്തമാക്കുന്നു
Updated on
2 min read

മലയാള സിനിമ രംഗത്ത് ലൈംഗിക പീഡനമടക്കുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന ചോദ്യം ശക്തമാകുന്നു. വ്യക്തികളെക്കുറിച്ചുള്ള പരമര്‍ശങ്ങള്‍ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ലൈംഗിക കുറ്റങ്ങളുടെ സൂചന നല്‍കുന്ന തെളിവുകള്‍ പലരും ഹാജരാക്കിയത് കമ്മിറ്റിയുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ എന്ത് തുടര്‍\ നടപടി സ്വീകരിക്കുമെന്ന ചോദ്യം പ്രസക്തമാകുന്നത്.

ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ച മന്ത്രിമാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഒരു കാര്യവും വ്യക്തമാക്കിയിട്ടുമില്ല. ക്രിമിനല്‍ കുറ്റങ്ങളാണ് നടന്നതെന്ന് വ്യക്തമായിട്ടും, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ക്ലേവ് വിളിക്കുമെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. പരാതി സര്‍ക്കാരിന് മുന്നിലില്ലാത്തതുകൊണ്ട് നടപടികള്‍ക്ക് പരിമതിയുണ്ടെന്ന സൂചനയും സജി ചെറിയാന്‍ നല്‍കി. നിയമനടപടികള്‍ എടുക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നുമാത്രമാണ് മന്ത്രി പി രാജീവും വ്യക്തമാക്കിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് ബോധപൂർവം വൈകിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി 'പഠിച്ച' ശേഷമെന്ന നിലപാടിലേക്ക് സർക്കാർ, അന്വേഷണം സാധ്യമെന്ന് വിദഗ്ധർ
'നക്ഷത്രങ്ങളെ വിശ്വസിക്കരുത്, സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങള്‍'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

വിഷയത്തിൽ സിപിഎമ്മും വ്യക്തമായ നിലപാടുകൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. സമൂഹത്തിലെ പുരുഷാധിപത്യത്തെ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവന. സ്ത്രീകൾക്ക് സുരക്ഷ നൽകാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നിയമനടപടിയില്‍ രണ്ടുവാദങ്ങള്‍ ശക്തമാകുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യം നടന്നെന്ന് ബോധ്യമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏതു പോലീസ് സ്‌റ്റേഷനിലും സീറോ എഫ്‌ഐആര്‍ ഇടാന്‍ പുതിയ ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പുണ്ടെന്ന് ഒരുവിഭാഗം വിദഗ്ധര്‍ വ്യക്തമാക്കുന്നു. മൊഴി നല്‍കിയവരുടെ സ്വകാര്യത ഇതിനു തടസമാകില്ലെന്നും സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് കുറ്റക്കാര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരിനു സാധിക്കുമെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതുകൂടാതെ, തങ്ങള്‍ നേരിട്ട പീഡനത്തില്‍ മൊഴിനല്‍കാന്‍ തയാറായവരുണ്ടോയെന്നു പോലും സര്‍ക്കാര്‍ ഇത്രയും കാലം പരിശോധിച്ചിരുന്നില്ല എന്നതും ഗുരുതരമായ വീഴ്ചയായി വിദഗ്ധര്‍ വിലയിരുത്തുന്നു. കുറ്റകൃത്യം നടന്നെന്ന വിവരം ലഭിച്ചാല്‍ നിയമനടപടി ആരംഭിക്കണെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മിഷന്‍ അല്ലാത്തതിനാല്‍ വ്യക്തിപരമായ പരാതി ഇല്ലാതെ നിയമനടപടി സാധ്യമല്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്.

കമ്മിറ്റി റിപ്പോർട്ടിൽ നടപടി അനിവാര്യമാണെന്ന് ഡബ്ല്യു സി സി സ്ഥാപക അംഗം ബീനാപോൾ ആവശ്യപ്പെട്ടു. നടപടി ആവശ്യവുമായി സിനിമ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പേർ രംഗത്തുവന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി 'പഠിച്ച' ശേഷമെന്ന നിലപാടിലേക്ക് സർക്കാർ, അന്വേഷണം സാധ്യമെന്ന് വിദഗ്ധർ
'നടിമാരുടെ മുറിയുടെ വാതില്‍ പൊളിക്കും വിധത്തില്‍ ശല്യം, ലൈംഗികചൂഷണങ്ങള്‍ നിയമനടപടി ആവശ്യമായത്'; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്

അതേസമയം, ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ തുടക്കത്തില്‍ തന്നെ തടസങ്ങളുണ്ടായെന്നും മുഖ്യമന്ത്രി ഇടപെട്ടാണ് അതു നീക്കിയതെന്നും അന്നത്തെ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നടപടികളില്‍ കാലതാമസം ഉണ്ടായിട്ടില്ല. 2017ല്‍ രൂപീകരിച്ച് കമ്മിറ്റി 2019ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് 2020ല്‍ കോവിഡ് വന്നപ്പോള്‍ ഉണ്ടായ സ്വഭാവിക തടസം മാത്രമാണുണ്ടായത്. പിന്നീട് വന്ന രണ്ടാം പിണറായി സര്‍ക്കാര്‍, വിവരാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ബാലന്‍ പറഞ്ഞു.

അതേസമയം, കമ്മിഷന് മൊഴി കൊടുത്തവര്‍ ഇനി പരാതി നല്‍കിയില്ലെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാല്‍, കോടതി നിര്‍ദേശം അനുസരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമമായി പുറത്തുവിട്ടാല്‍ എല്ലാ കുറ്റക്കാര്‍ക്കെതിരെയും നിയമനടപടി സാധിക്കുമെന്നും ബാലന്‍ പ്രതികരിച്ചു. കമ്മിറ്റി റിപ്പോർട്ടിൻ്റെ ഭാഗമായ മൊഴികൾ സർക്കാരിൻ്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഡംബരത്തിന്റെയും താരപ്രഭയുടേയും തിളങ്ങുന്ന മുഖത്തിന് അപ്പുറത്ത് നെറി കേടിന്റെ വിളനിലമാണ് മലയാള സിനിമ വ്യവസായം എന്ന് തുറന്നുകാട്ടുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അവസരങ്ങള്‍ക്കായി വനിതാ താരങ്ങളെ ലൈംഗികമായി ഉള്‍പ്പെടെ ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ച് മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ വരെ ലൈംഗിക താത്പര്യവും വിവേചനവും കലര്‍ത്തുന്ന നീചമായ നടപടികള്‍ സിനിമ രംഗത്തുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അടിവരയിട്ട് പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി 'പഠിച്ച' ശേഷമെന്ന നിലപാടിലേക്ക് സർക്കാർ, അന്വേഷണം സാധ്യമെന്ന് വിദഗ്ധർ
ഇടപാടുകൾ അടിമകളോടെന്നപോലെ; 'ജൂനിയർ ആർട്ടിസ്റ്റ് അറേഞ്ച്മെന്റ്' എന്ന പേരിൽ നടക്കുന്നത് പച്ചയായ മാംസക്കച്ചവടമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി

2019 ഡിസംബര്‍ 31 മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്‌കാരിക മന്ത്രി എ കെ ബാലനും മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാല് വര്‍ഷത്തിലധികമാണ് വെളിച്ചം കാണാതിരുന്നത്. ഒടുവില്‍ വിവരാവകാശ നിയമത്തിന്റെ സമ്മര്‍ദത്താല്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ചൂഷകരെ അറിയാതെയെങ്കിലും സംരക്ഷിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളും മാറിയെന്ന് വിമര്‍ശനം ഉയര്‍ന്നാല്‍ അതിന് മറുപടി പറയാനും അധികൃതര്‍ ബാധ്യസ്ഥരാണ്

logo
The Fourth
www.thefourthnews.in