ഹേമ കമ്മിറ്റി റിപ്പോർട്ട്: 
നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കൂടുതല്‍ പേർ പകർപ്പ് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കൂടുതല്‍ പേർ പകർപ്പ് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

രഞ്ജിനി കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനത്തില്‍നിന്ന് സർക്കാർ പിൻവലിഞ്ഞിരുന്നു
Updated on
1 min read

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയ വ്യക്തികൂടിയാണ് രഞ്ജിനി. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് നല്‍കണമെന്ന ആവശ്യം കൂടി രഞ്ജി ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്. രഞ്ജിനി കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനത്തില്‍നിന്ന് സർക്കാർ പിൻവലിഞ്ഞിരുന്നു.

റിപ്പോർട്ട് പുറത്തുവിടരുതെന്നല്ല തന്റെ നിലപാടെന്നാണ് രഞ്ജിനി കഴിഞ്ഞദിവസം പ്രതികരിച്ചത്. കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ പകർപ്പ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും രഞ്ജിനി പറഞ്ഞു. ഹേമ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ ഡബ്ല്യുസിസിയോ അല്ലെങ്കില്‍ വനിത കമ്മിഷനോ പകർപ്പ് ചോദിക്കാത്ത സാഹചര്യത്തിലാണ് താൻ ആവശ്യമുന്നയിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: 
നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കൂടുതല്‍ പേർ പകർപ്പ് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന
ഹേമ കമ്മിറ്റി റിപ്പോർട്ട്: 'പ്രസിദ്ധീകരിക്കും മുൻപ് ഉള്ളടക്കം അറിയണം, മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടരുത്'; നടി രഞ്ജിനി സംസാരിക്കുന്നു

രഞ്ജിനിക്കു സമാനമായി തന്നെ പകർപ്പ് ആവശ്യപ്പെട്ട് മൊഴി നല്‍കിയവർ രംഗത്തെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇത് കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് നീളാനിടയാക്കിയേക്കും. 51 പേരാണ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയതെന്നാണ് വിവരം.

അഞ്ചുവർഷമായി പുറത്തുവിടാതിരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹൈക്കോടതി ഓഗസ്റ്റ് 13ന് ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ കാലാവധിയും കോടതി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു രഞ്ജിനിയുടെ നീക്കം.

സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരം, ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാനിരിക്കെ സിനിമ നിർമാതാവ് സജിമോൻ പാറയിൽ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ അന്നും പ്രസിദ്ധീകരിക്കാനുള്ള നടപടി കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു സജിമോൻന്റെ വാദം. എന്നാൽ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയതോടെയാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറായത്.

logo
The Fourth
www.thefourthnews.in