വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം; പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി സ്വീകരിച്ചു

വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം; പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി സ്വീകരിച്ചു

തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ച, കുടുംബം ആരോപിക്കുന്നു
Updated on
1 min read

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടിയുടെ പിതാവും നല്‍കിയ അപ്പീലുകള്‍ക്കൊപ്പം ഹര്‍ജി പരിഗണിക്കും. ഹര്‍ജികള്‍ ഏത് ബെഞ്ച് പരിഗണിക്കണമെന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം; പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി സ്വീകരിച്ചു
വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. കേസില്‍ വെറുതെവിട്ട അര്‍ജ്ജുനെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടായെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ച വരുത്തി. അന്വേഷണ സംഘത്തില്‍ നിന്ന് ഗുരുതര വീഴ്ചകളുണ്ടായി.

കണ്ടെടുത്ത തെളിവുകളും ശാസ്ത്രീയ പരിശോധന നടത്തിയ തെളിവുകളും തമ്മില്‍ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ കൊലപാതക കേസ് പുനരന്വേഷിക്കണം. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം. വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിത്തൂക്കിയെന്ന കേസില്‍ പ്രതിയെ കഴിഞ്ഞ വർഷം ഡിസംബറിൽ വെറുതെ വിട്ടിരുന്നു. അന്ന് വികാരഭരിതരായാണ് കുട്ടിയുടെ ബന്ധുക്കളും അമ്മയും കോടതി മുറി വിട്ടത്. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.

2021 ജൂണ്‍ 30-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടുക്കി വണ്ടിപ്പെരിയാറിലെ ചൂരക്കുളം എസ്‌റ്റേറ്റ് മുറിക്കുള്ളിലാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ വീടിന്റെ സമീപവാസിയായ അര്‍ജുന്‍ അറസ്റ്റിലാകുന്നത്. ചോദ്യംചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കികൊലപ്പെടുത്തുകയായിരുന്നുവെന്ന് അര്‍ജുന്‍ സമ്മതിച്ചു.

വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം; പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി സ്വീകരിച്ചു
'14 വര്‍ഷം കാത്തിരുന്ന് കിട്ടിയ കൊച്ചാണ്, കൊന്നുകളഞ്ഞില്ലേ... അവനെ വെറുതേ വിടില്ല'; കോടതിമുറ്റത്ത് പൊട്ടിക്കരഞ്ഞ് മാതാവ്

മൂന്ന് വയസ് മുതല്‍ കുഞ്ഞിനെ മിഠായിയും ഭക്ഷണസാധനങ്ങളും നല്‍കി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാാധൂകരിക്കുന്ന സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in