'പണപ്പിരിവ് നടത്താൻ ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങളല്ല'; മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതി

'പണപ്പിരിവ് നടത്താൻ ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങളല്ല'; മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതി

കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സപ്ലിമെന്റിലേക്ക് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ 15,000 രൂപ നൽകണമെന്നായിരുന്നു ഉത്തരവ്
Updated on
1 min read

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് പണപ്പിരിവ് നടത്താനുള്ള ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പണപ്പിരിവ് നടത്താൻ ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങളല്ലെന്ന് കോടതി വിമർശിച്ചു. രാഷ്ട്രീയ കാര്യങ്ങൾക്ക് പണം പിരിക്കും പോലെ ചെയ്യാമെന്നാണോ കരുതിയതെന്നും കോടതി ചോദിച്ചു. ഹർജി വന്നില്ലായിരുന്നെങ്കിൽ ആരെങ്കിലും അറിയുമായിരുന്നോയെന്നും കോടതി ചോദിച്ചു.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ 15,000 രൂപ നൽകണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെയാണ് കോടതി വിമർശിച്ചത്

കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സപ്ലിമെന്റിലേക്ക് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ 15,000 രൂപ നൽകണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെയാണ് കോടതി വിമർശിച്ചത്. ദേവസ്വം കമ്മീഷണർക്കെതിരെ നടപടിയെടുക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മലപ്പുറം മഞ്ചേരി സ്വദേശി പി വി മുരളീധരൻ നൽകിയ ഹർജിയിൽ ഡിവിഷൻ ബഞ്ച് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റർ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം മേയ് 16ന് മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. ഇതിനോടനുബന്ധിച്ചുള്ള സപ്ലിമെന്റിൽ ക്ഷേത്രങ്ങളുടെ പരസ്യം നൽകാൻ പണം നൽകണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നിയമപരമല്ലെന്നാണ് ഹർജിയിലെ വാദം. ഹർജി വീണ്ടും ജൂൺ 16 ന് പരിഗണിക്കാൻ മാറ്റി.

logo
The Fourth
www.thefourthnews.in