സ്കൂൾ പ്രവൃത്തിദിനത്തിൽ കുറവ്; വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സ്കൂൾ പ്രവൃത്തിദിനത്തിൽ കുറവ്; വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ സി കെ ഷാജിയും പിടിഎയുമാണ് ഹര്‍ജി നല്‍കിയത്
Updated on
1 min read

സ്‌കൂള്‍ പ്രവൃത്തിദിനത്തില്‍ കുറവ് വരുത്തിയ വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2023 - 2024 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവൃത്തിദിനങ്ങള്‍ 210 ആയി ചുരുക്കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ സി കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് ബാലാജി സര്‍ക്കാരിനോട് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചു. പ്രവൃത്തിദിനം 210 ആയി ചുരുക്കിയത് വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല സിലബസുകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ 210 പ്രവൃത്തിദിനം പര്യാപ്തമല്ലെന്നും ഹര്‍ജി ചൂണ്ടി കാട്ടുന്നു. ഇത് കേരള വിദ്യാഭ്യാസ നിയമത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതുവരെ തുടര്‍ന്നുവന്ന രീതി മാറ്റിയത് വിദ്യാര്‍ഥികളെ സാരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ വിദ്യാഭ്യാസ കലണ്ടര്‍ ദേദഗതി ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

logo
The Fourth
www.thefourthnews.in