കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കരുതെന്ന് ഉദ്യോഗാർത്ഥികൾ; ഉപഹർജി നൽകി

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടിയാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹർജി
Updated on
1 min read

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതി അസിസ്റ്റൻറ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടിയാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സ്വദേശി എസ് മുഹമ്മദ് ഷാ അടക്കമുള്ള ഉദ്യോഗാർത്ഥികൾ ഹർജി നൽകിയിരിക്കുന്നത്.

പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജീവനക്കാർ നൽകിയ ഹർജിയിലാണ് ഉപഹർജി നൽകിയത്. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശ പ്രകാരം ജീവനക്കാരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 58 ആക്കണമെന്ന ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജീവനക്കാർ ഹർജി നൽകിയത്. ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു.

കേരള ഹൈക്കോടതി
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തരുത്; പരാതിയുമായി റാങ്ക് ഹോള്‍ഡേഴ്സ് അസോ.

ഈ ഹർജി നാളെ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് പരിഗണിക്കും. അതിനിടെയാണ് 2022 ജൂലൈയിൽ നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഉപഹർജിയുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ അവസരം നഷ്ടപ്പെടുത്താൻ ഇടയാക്കുന്ന തീരുമാനം തടയണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

കേരള ഹൈക്കോടതി
ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

പെന്‍ഷന്‍പ്രായം ഉയര്‍ത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് ജസ്റ്റിസും സെപ്റ്റംബര്‍ 26ന് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ജഡ്ജിമാര്‍ അടങ്ങുന്ന വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ച് യോഗത്തിലുണ്ടായ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു. കേരള ഹൈക്കോടതിയിലെ മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി ചീഫ് ജസ്റ്റിസിന് നല്‍കിയത്. കോടതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇത് ഉപകരക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

logo
The Fourth
www.thefourthnews.in