'ജീവനക്കാരെ എന്തിന്
തീയില്‍ നിര്‍ത്തുന്നു'; കെഎസ്ആര്‍ടിസി ശമ്പള പ്രശ്നത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

'ജീവനക്കാരെ എന്തിന് തീയില്‍ നിര്‍ത്തുന്നു'; കെഎസ്ആര്‍ടിസി ശമ്പള പ്രശ്നത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ഓഡിറ്റ് പൂര്‍ത്തിയാക്കുന്നത് വരെ സര്‍ക്കാര്‍ സഹായം തുടരണം
Updated on
1 min read

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കുന്ന 10 കോടിരൂപ തരില്ലെന്ന് പറയാനാണോ മന്ത്രിമാരുടെ ചര്‍ച്ചയെന്ന് കോടതി ചോദിച്ചു. എന്തായാലും ശമ്പളം നല്‍കുന്നുണ്ടെന്നും പിന്നെ എന്തിനാണ് അത് വൈകിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഹര്‍ജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജീവനക്കാരെ തീയില്‍ നിര്‍ത്തരുതെന്നും ജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനം അടച്ചുപൂട്ടരുതെന്നും കോടതി വ്യക്തമാക്കി. ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ മറക്കാന്‍ കഴിയില്ലെന്നും കെഎസ്ആര്‍ടിസിയിലെ ഓഡിറ്റ് പൂര്‍ത്തിയാക്കുന്നത് വരെ സര്‍ക്കാര്‍ സഹായം തുടരണമെന്നും കോടതി അറിയിച്ചു.

'ജീവനക്കാരെ എന്തിന്
തീയില്‍ നിര്‍ത്തുന്നു'; കെഎസ്ആര്‍ടിസി ശമ്പള പ്രശ്നത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
'ആരേയും വിശന്നിരിക്കാന്‍ അനുവദിക്കില്ല'; കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി

സര്‍ക്കാരിന്‌റെ നിലപാട് എന്തെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ കോടതി, കെഎസ്ആര്‍ടിസിയില്‍ ഓഡിറ്റ് നടത്താത്തതെന്തെന്നും സ്ഥാപനത്തെ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശ്യമുണ്ടോ എന്നും ആരാഞ്ഞു. ശമ്പള വിഷയത്തില്‍ സര്‍ക്കാരിന്‌റെ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തത വരുത്തണം. ''ശമ്പളം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഓണം ആഘോഷിക്കാന്‍ ഓഗസ്റ്റിലെ ശമ്പളം നല്‍കണം. ഇത് ജൂലൈ മാസത്തെ ശമ്പളമാണ് ചോദിക്കുന്നത്,'' ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in