സ്‌കൂളുകളില്‍ ലൈംഗിക ബോധവത്കരണം: എന്‍സിഇആര്‍ടിയെയും എസ്‌സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

സ്‌കൂളുകളില്‍ ലൈംഗിക ബോധവത്കരണം: എന്‍സിഇആര്‍ടിയെയും എസ്‌സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ലൈംഗിക ബോധവത്കരണ പരിപാടി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കുന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി
Updated on
1 min read

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലൈംഗിക ബോധവത്കരണ പരിപാടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ എന്‍സിഇആര്‍ടിയെയും എസ്‌സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ലൈംഗിക ബോധവത്കരണ പരിപാടി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കുന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.

ലൈംഗിക ബോധവത്കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ദീര്‍ഘ ഹ്രസ്വകാല പദ്ധതികള്‍ക്ക് രൂപം നല്‍കിയതായാണ് സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്

ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസ് മാറ്റി. പോക്‌സോ നിയമത്തിന് പുറമെ സൈബര്‍ സെക്യൂരിറ്റി, ഗാര്‍ഹിക അതിക്രമം എന്നിവയെക്കുറിച്ചും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. താത്കാലിക അധ്യാപക-അനധ്യാപക നിയമനത്തില്‍ പോലീസ് വേരിഫിക്കേഷനുണ്ടാകുമെന്നും നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ലൈംഗിക ബോധവത്കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ദീര്‍ഘ ഹ്രസ്വകാല പദ്ധതികള്‍ക്ക് രൂപം നല്‍കിയതായാണ് സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2023 -24 അക്കാദമിക വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 2023-24 അക്കാദമിക വര്‍ഷം മുതല്‍ സൗഹൃദ ക്ലബുകള്‍ വഴി പരിശീലനം നല്‍കും.

എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും

പ്ലസ്ടുക്കാര്‍ക്ക് ജൂലൈയിലും പ്ലസ് വണ്‍കാര്‍ക്ക് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും പരിശീലനം നല്‍കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കരിയര്‍ മാസറ്റര്‍മാര്‍ വഴിയായിരിക്കും പരിശീലനം. ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍, വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരിശീലന പരിപാടി തയാറാക്കും. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.

ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്‍ഒപി) തയാറാക്കുകയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. മാനസിക, കേള്‍വി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യുള്‍ തയാറാക്കുമെന്നുമായിരുന്നു വിഭ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in