കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വിഴിഞ്ഞം പദ്ധതി; അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

സമരം പിന്‍വലിച്ചെന്ന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം
Updated on
1 min read

വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്ത് സംരക്ഷണം ഒരുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കരുതെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. പോലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജി നിലവിലുള്ളതിനാല്‍ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കാമെന്ന് കോടതി വ്യക്തമാക്കി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കേരള ഹൈക്കോടതി
വിഴിഞ്ഞം: സമരസമിതിയുടെ ആവശ്യങ്ങളും സർക്കാര്‍ നല്‍കിയ ഉറപ്പുകളും

നിര്‍മാണ സംരക്ഷണത്തിന് കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ കോടതി തീരുമാനമെടുക്കാനിരിക്കെയാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. കോടതി നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സർക്കാരും സമരസമിതിയും നടത്തിയ ചർച്ച വിജയിച്ചതിന് പിന്നാലെ സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചതായി ലത്തീന്‍ അതിരൂപത വികാരി ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചിരുന്നു.

കേരള ഹൈക്കോടതി
വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ സംതൃപ്തിയില്ലെന്ന് സമരസമിതി

അതേസമയം വിഴിഞ്ഞം സമരം തീർന്നതോടെ തുറമുഖ നിർമാണം നാളെ പുനരാരംഭിക്കും. ഇന്ന് രാത്രിയോടെ മുല്ലൂരിലെ സമരപ്പന്തൽ പൊളിച്ചുനീക്കും. ഇന്നലെ രാത്രി തന്നെ സമര പന്തൽ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണ് പൂർത്തിയാക്കാനാണ് ശ്രമം. ൻ

logo
The Fourth
www.thefourthnews.in