സിവിക് ചന്ദ്രൻ കേസ്: ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം റദ്ദാക്കി

സിവിക് ചന്ദ്രൻ കേസ്: ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം റദ്ദാക്കി

ഹൈക്കോടതി രജിസ്ട്രിയുടെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്
Updated on
1 min read

ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. സ്ഥലം മാറ്റം ശരിവെച്ച സിഗിംള്‍ ബെഞ്ച് ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി രജിസ്ട്രിയുടെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സ്ഥലം മാറ്റ ഉത്തരവിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ജഡ്ജി കൃഷ്ണകുമാര്‍ ഉന്നയിച്ച വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്. ജാമ്യം നല്‍കിയ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമപരമല്ലെന്നായിരുന്നു ജഡ്ജി കൃഷ്ണകുമാറിന്റെ വാദം. ലേബര്‍ കോടതി ജഡ്ജിയുടെ പദവി ഡെപ്യൂട്ടേഷനിലുള്ളതിനാല്‍ നിയമിക്കുന്നതിന് മുന്‍പ് തന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിവിക് ചന്ദ്രൻ കേസ്: ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം റദ്ദാക്കി
ലൈംഗിക പീഡനക്കേസിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റത്തിനെതിരായ ജഡ്ജി കൃഷ്ണകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ സ്ഥലം മാറ്റരുതെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ഉത്തരവ്. പ്രിസൈഡിംഗ് ഓഫീസര്‍ എന്നത് ഡെപ്യൂട്ടേഷന്‍ തസ്തികയായതിനാല്‍ ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ സമ്മതം വാങ്ങേണ്ടതുണ്ട്. എന്നാല്‍, തന്റെ സമ്മതം ചോദിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

സിവിക് ചന്ദ്രൻ കേസ്: ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം റദ്ദാക്കി
സിവിക് ചന്ദ്രൻ കേസ്: സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയില്‍

സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജഡ്ജി കൃഷ്ണകുമാറിന്റെ പരാമര്‍ശത്തിന് പിന്നാലെ ആയിരുന്നു സ്ഥലം മാറ്റം. ലൈംഗികാകർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയായിരുന്നു സിവിക് ചന്ദ്രന് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

logo
The Fourth
www.thefourthnews.in