സോളാര്‍ ഗൂഡാലോചനാക്കേസ്‌; ഗണേഷ് കുമാറിനെതിരായ കേസിലെ സ്റ്റേ നീട്ടി ഹൈക്കോടതി

സോളാര്‍ ഗൂഡാലോചനാക്കേസ്‌; ഗണേഷ് കുമാറിനെതിരായ കേസിലെ സ്റ്റേ നീട്ടി ഹൈക്കോടതി

കേസിന്റെ ഹർജി ഒക്ടോബർ 16ന് വീണ്ടും പരി​ഗണിക്കും
Updated on
1 min read

കെ ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ ഗൂഡാലോചനാക്കേസിൽ തുടർനടപടികളിലെ സ്റ്റേ ഹൈക്കോടതി നീട്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ അപകീർത്തിപ്പെടുത്താൻ ഗണേഷ് കുമാറും സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരിയും വ്യാജരേഖ ചമച്ചെന്നാരോപിച്ച് അഡ്വ. സുധീർബാബു നൽകിയ കേസിലെ സ്റ്റേയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നീട്ടിയത്. ഹർജി ഒക്ടോബർ 16ന് വീണ്ടും പരി​ഗണിക്കും.

കേസില്‍ നേരിട്ട് ഹാജരാകാന്‍ കീഴ്‌ക്കോടതി കഴിഞ്ഞ ദിവസം ഗണേഷ്‌കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടി ഹൈക്കോടതി ഉത്തരവായത്. ഇതോടെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഗണേഷ്‌കുമാര്‍ ഒഴിവായി. പരാതിക്കാരി പത്തനംതിട്ട ജയിലിൽ കഴിയുമ്പോൾ 25 പേജുള്ള കത്ത് തയാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്‌ണൻ മുഖേന കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും 21 പേജുള്ള കത്താണെഴുതിയതെന്നും എംഎൽഎ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെ അടക്കം പേരുകൾ രേഖപ്പെടുത്തി നാലു പേജുകൂടി കൂട്ടിച്ചേർത്താണ് നൽകിയതെന്നുമാണ് സുധീർബാബുവിന്‍റെ പരാതി.

സോളാര്‍ ഗൂഡാലോചനാക്കേസ്‌; ഗണേഷ് കുമാറിനെതിരായ കേസിലെ സ്റ്റേ നീട്ടി ഹൈക്കോടതി
'സോളാർ കോൺഗ്രസിനെ തിരിഞ്ഞു കൊത്തുന്നു, അന്വേഷണം വേണ്ട എന്ന യുഡിഎഫ് സമീപനം അവസരവാദപരം': എം വി ഗോവിന്ദൻ

തന്നെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീർക്കാനാണ് ഗണേഷ് കുമാർ വ്യാജരേഖ ചമച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 25 പേജുള്ള കത്താണ് എഴുതിയതെന്ന് പരാതിക്കാരി തന്നെ സോളാർ കമീഷനിൽ ഉൾപ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് ഗണേഷ് കുമാറിന്റെ വാദം.

സോളാര്‍ ഗൂഡാലോചനാക്കേസ്‌; ഗണേഷ് കുമാറിനെതിരായ കേസിലെ സ്റ്റേ നീട്ടി ഹൈക്കോടതി
സോളാർ: 'കടക്ക് പുറത്ത്' എന്ന് പിണറായി പറഞ്ഞിട്ടില്ല, കത്ത് പുറത്തുവരാൻ 2 യുഡിഎഫ് മന്ത്രിമാർ ആഗ്രഹിച്ചെന്നും നന്ദകുമാർ

സോളാര്‍ ഗൂഡാലോചന കേസില്‍ കെ ബി ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം കൊട്ടാക്കര ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത മാസം 18 ന് ഹാജരാകനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഗണേഷിനൊപ്പം പരാതിക്കാരിക്കും കോടതി നോട്ടീസ് അയിച്ചിട്ടുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in