കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ  അനുമതി

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ അനുമതി

പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്
Updated on
1 min read

കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിയ്ക്ക് ഹൈക്കോടതി അനുമതി. തോമസ് ഐസക്കിന് സമന്‍സ് അയയ്ക്കരുതെന്ന മുന്‍ ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി പുതിയ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇ.ഡി യോട് പറഞ്ഞിരുന്നു. പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്.

അന്വേഷണത്തിന്‍റെ പേരിൽ ഇ.ഡി തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് തോമസ് ഐസക്കിന് പുറമെ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

സമൻസ് അയക്കുന്നത് തടഞ്ഞിരുന്നങ്കിലും അന്വേഷണം തുടരാൻ തടസമില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ . ഇടക്കാല ഉത്തരവിനെ തുടർന്ന് അന്വേഷണം തടസപ്പെട്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമന്‍സ് അയയ്ക്കുന്നതില്‍ തടസമില്ലെന്നും അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി അനുമതി നല്‍കിയത്.

logo
The Fourth
www.thefourthnews.in