അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കോടതി
Updated on
1 min read

ചിന്നക്കനാലിലെ അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും. പ്രദേശവാസികളുടെ അഭിപ്രായവും ആശങ്കകളും രേഖപ്പെടുത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കോടതി.

ആനയെ പിടികൂടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. സമിതി കഴിഞ്ഞ ദിവസം ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സമിതി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മിഷൻ അരിക്കൊമ്പന് അനുമതിയില്ല; സർക്കാർ വാദം ഫലം കണ്ടില്ല, കോടതി പറഞ്ഞത് എന്തൊക്കെ?

തിരുവനന്തപുരത്ത് ബ്രൂണോ എന്ന നായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് അരിക്കൊമ്പന്‍ വിഷയവും കോടതി പരിഗണിക്കുന്നത്

വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കോടതി. എന്നാല്‍ അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു വനം വകുപ്പും സര്‍ക്കാരും ശ്രമിച്ചത്. അതിനാല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അരിക്കൊമ്പന്റെ വിഷയത്തില്‍ നിര്‍ണായകമാണ്. തിരുവനന്തപുരത്ത് ബ്രൂണോ എന്ന നായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് അരിക്കൊമ്പന്‍ വിഷയവും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മിഷൻ അരിക്കൊമ്പന് അനുമതിയില്ല; സർക്കാർ വാദം ഫലം കണ്ടില്ല, കോടതി പറഞ്ഞത് എന്തൊക്കെ?
അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മിഷൻ അരിക്കൊമ്പന് അനുമതിയില്ല; സർക്കാർ വാദം ഫലം കണ്ടില്ല, കോടതി പറഞ്ഞത് എന്തൊക്കെ?

ഫോറസ്റ്റ് ഹൈറേഞ്ച് സര്‍ക്കിള്‍ കോട്ടയം ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ് അരുണ്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ഫീല്‍ഡ് ഡയറക്ടര്‍ ടൈഗര്‍ പ്രൊജക്ട് കോട്ടയം എച്ച്. പ്രമോദ്, ചീഫ് വെറ്ററിനേറിയനും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ഡോ.എന്‍.വി.കെ അഷറഫ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. പി. എസ് ഈസ, അമിക്കസ്‌ക്യൂറി രമേശ് ബാബു എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.

logo
The Fourth
www.thefourthnews.in