KERALA
കെഎസ്ആർടിസി ശമ്പളവിതരണത്തില്‍ ഹൈക്കോടതി ഇടപെടല്‍; ശമ്പളത്തിന് പകരം കൂപ്പണും വൗച്ചറും
50 കോടി രൂപ അടിയന്തരമായി സർക്കാർ കെഎസ്ആർടിസിക്ക് കൈമാറണം
ശമ്പള വിതരണത്തിന് 50 കോടി രൂപ അടിയന്തരമായി സർക്കാർ കെഎസ്ആർടിസിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൂന്നിലൊന്ന് ശമ്പളം നൽകാൻ KSRTC ഈ തുക ഉപയോഗിക്കണം. KSRTC ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകാൻ സർക്കാർ നടപടിയെടുക്കണം.ആറാം തീയതിക്ക് മുമ്പ് ശമ്പളവും വൗച്ചറുകളും വിതരണം ചെയ്യണം.കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തും