ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

നിയമനാധികാരി വ്യക്തിപരമായ പ്രീതി അല്ല നിയമപരമായ പ്രീതിയാണ് നോക്കേണ്ടതെന്ന് കേസിന്റെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു
Updated on
1 min read

കേരള സർവകലാശാലയിലെ അധികാര തർക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടി. സർവകലാശാലാ സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ്റെ ബെഞ്ച് വിധി പറഞ്ഞത്. നിയമനാധികാരി വ്യക്തിപരമായ പ്രീതി അല്ല നിയമപരമായ പ്രീതിയാണ് നോക്കേണ്ടതെന്ന് കേസിന്റെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ അസാധാരണ വിജ്ഞാപനം; പുറത്താക്കിയ വിവരം രാജ്ഭവൻ നേരിട്ടറിയിക്കും

കേരള സര്‍വകലാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയുണ്ടായത്. വി സിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗം, കോറം തികയാതെ പിരിഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. മനഃപൂര്‍വം വിട്ടു നിന്ന് വി സി നിയമനം വൈകിപ്പിക്കാനാണ് സെനറ്റ് അംഗങ്ങള്‍ ശ്രമിച്ചതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് യോഗത്തില്‍ നിന്ന് വിട്ടുനിന്ന നോമിനേറ്റഡ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിക്കുകയായിരുന്നു.

സര്‍വകലാശാലാ നിയമത്തിലെ 17ാം വകുപ്പ് പ്രകാരമായിരുന്നു 15 അംഗങ്ങളെ പിന്‍വലിച്ചത്. നിര്‍ദേശം നടപ്പാക്കാന്‍ സര്‍വകലാശാല തയ്യാറാകാഞ്ഞതോടെ രാജ്ഭവന്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കി വിജ്ഞാപനം ഇറക്കി.

സര്‍വകലാശാലാ നിയമത്തിലെ 17ാം വകുപ്പ് പ്രകാരമായിരുന്നു 15 അംഗങ്ങളെ പിന്‍വലിച്ചത്. നിര്‍ദേശം നടപ്പാക്കാന്‍ സര്‍വകലാശാല തയ്യാറാകാഞ്ഞതോടെ രാജ്ഭവന്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കി വിജ്ഞാപനം ഇറക്കി. ഗവര്‍ണറുടെ ഏഴ് നോമിനികളടക്കം 15 നോമിനേറ്റഡ് അംഗങ്ങള്‍ക്കെതിരെയായിരുന്നു നടപടി. ഇതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

നിയമപരമായ അധികാരമില്ലാതെയാണ് തങ്ങളെ ഗവർണർ പിൻവലിച്ചതെന്നാരോപിച്ചാണ് 15 സെനറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചത്. 2021 സെപ്റ്റംബർ 24ന് രണ്ട് വർഷത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ട് അധികാരമേറ്റവരാണ് തങ്ങളെന്ന് ഹർജിയിൽ പറയുന്നു. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in