കെടിയു വിസിയെ എങ്ങനെ കണ്ടെത്തി; ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണറോട്  ഹെെക്കോടതി

കെടിയു വിസിയെ എങ്ങനെ കണ്ടെത്തി; ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണറോട് ഹെെക്കോടതി

സർവകലാശാലകളിൽ വിദ്യാ‍ർഥികളാണ് പ്രധാനപ്പെട്ടത്, അത് മറന്നു പോകരുതെന്ന് ഹൈക്കോടതി.
Updated on
2 min read

കേരള സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. സര്‍വകലാശാല വിസിയായി ഡോ . സിസ തോമസിന്റെ പേര് ആരാണ് നിർദേശിച്ചത്. മറ്റ് വിസിമാരോ പ്രോ വിസിമാരോ ഉണ്ടായിരുന്നില്ലെയെന്നും, എങ്ങനെയാണ് സിസ തോമസിൻറെ പേരിലേക്കെത്തിയെന്നും കോടതി ചോദിച്ചു. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ദേവൻ രാചമന്ദ്രന്റെ ചോദ്യങ്ങള്‍.

സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ദേവൻ രാചമന്ദ്രന്റെ ചോദ്യങ്ങള്‍.

ചാന്‍സലര്‍ സര്‍വകലാശാല ചട്ടം ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമന വിഷയത്തില്‍ ചാന്‍സലര്‍ സ്വീകരിച്ചത് ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു എന്നും സർക്കാർ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഫോണിൽ പോലും ചാൻസലർ ആശയ വിനിമയം നടത്തിയില്ല. വൈസ് ചാനസലറെ നിയമിക്കുമ്പോള്‍ ചാൻസലർ സർക്കാരുമായി കൂടിയാലോചന നടത്തണം. ഇത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. വിസിയെ നിയമിച്ചത് സർക്കാരുമായി ഒരു വിധത്തിലുമുള്ള കൂടിയാലോചനയും നടത്താതെയാണ്. നടപടി ക്രമങ്ങളില്‍ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സർക്കാർ വാദിച്ചു.

വിസിയെ നിയമിച്ചത് ഒരു വിധത്തിലുമുള്ള കൂടിയാലോചനയും നടത്താതെയാണെന്ന് സർക്കാര്‍

ഇതിനിടെ ആയിരുന്നു വിസിയുടെ ചുമതല വഹിക്കാൻ പറ്റിയ പ്രൊഫസർമാർ സാങ്കേതിക സർവകലാശാലയിൽ ഇല്ലായിരുന്നോയെന്ന് സർക്കാരിനോട് കോടതി ചോദ്യം ഉന്നയിച്ചത്. അത്തരത്തിലുളളവർ ഉണ്ടായിരുന്നില്ലെന്നും യോഗ്യരായ മറ്റ് വൈസ് ചാൻസലർമാർക്ക് ചുമതല കൈമാറാമായിരുന്നെന്നു എന്നായിരുന്നു സർക്കാർ നല്‍കിയ മറുപടി.

സർക്കാർ നൽകിയ ഹര്‍ജി നിലനിൽക്കില്ലെന്ന ചാൻസലറുടെ വാദം ശരിയല്ലെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ സർക്കാരിന് നിമയപരമായി അധികാരമുണ്ടെന്നും എ ജി അറിയിച്ചു. സർക്കാർ ശുപാർശ ചെയ്തവർ വിസി ചുമതല നൽകാൻ അയോഗ്യരായിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വിസിയുടെ പേര് തള്ളിയതെന്നും ചാൻസലർ വിശദീകരിച്ചു. താൽക്കാലിക വിസിയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വാദത്തിനിടെ സർവകലാശാല സംവിധാനത്തിലെ വിശ്വാസം വിദ്യാർഥികളിൽ നഷ്ടപ്പെടുത്തരുത്, അവരുടെ കരിയ‍ർ ആണ് പ്രധാനപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തിൽ ആശങ്ക അറിയിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കെടിയുവിൽ വിദ്യാ‍ർഥികൾക്ക് സർട്ടിഫിക്കറ്റുകൾ അടക്കം കൃത്യ സമയത്ത് കൊടുക്കാൻ കഴിയണം, അല്ലെങ്കിൽ സംവിധാനത്തിലുളള വിശ്വാസം നഷ്ടപ്പെടും , സർവകലാശാലയുടെ നിലവിലെ പോക്കിൽ വലിയ ആശങ്കയുണ്ടെന്നും കോടതി, അത് ഗുരുതുരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി, സർവകലാശാലകളിൽ വിദ്യാ‍ർഥികളാണ് പ്രധാനപ്പെട്ടത്, അത് ആരും മറന്നു പോകരുതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍ ഓർമിപ്പിച്ചു. ഒരിക്കൽ സർവകലാശാലയുടെ സൽപേര് നഷ്ടപ്പെട്ടാൽ അത് തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുളൊന്നും കൊടുക്കാനില്ലെന്ന് സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കി. യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 21നാണ് കെടിയു വിസി ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താല്‍ക്കാലിക നിയമനം നല്‍കിയത്.

logo
The Fourth
www.thefourthnews.in