അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വാര്‍ത്തകളില്‍ 'ഡി' സ്ഥാനം പിടിക്കുന്നുവെന്ന് ഹൈക്കോടതി
Updated on
1 min read

മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠമായ 'ഫൈവ് ഡബ്ല്യു & വണ്‍ എച്ച്' എന്ന തത്വത്തിലെ ഡബ്ല്യുവിന് പകരം ഇപ്പോള്‍ 'ഡി' സ്ഥാനം പിടിക്കുന്നുവെന്ന് ഹൈക്കോടതി. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയത്.

Attachment
PDF
203300009062023_1 (1).pdf
Preview

തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നെന്ന പി.വി ശ്രീനിജന്റെ പരാതിയില്‍ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്

ആര് (Who), എന്ത് (what), എവിടെ (where), എപ്പോള്‍ (when), എങ്ങനെ (why) എന്നിവയാണ് വാര്‍ത്തകളില്‍ അടിസ്ഥാനമാക്കേണ്ടത്. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തുക (Defame), ആക്ഷേപിക്കുക (Denigrate), നശിപ്പിക്കുക (Damnify), തകര്‍ക്കുക (Destroy) എന്നീ 'ഡി' കളാണ് ഉള്ളതെന്നും ഹൈക്കോടതി പറഞ്ഞു. കുന്നത്തുനാട് എം എല്‍ എ, പി വി ശ്രീനിജനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്ന കേസിലാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നെന്ന പി.വി ശ്രീനിജന്റെ പരാതിയില്‍ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഷാജന്‍ സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

മറുനാടന്‍ മലയാളിയുടെ ന്യൂസ് വീഡിയോയില്‍ പി വി ശ്രീനിജനെ കൊലപാതകിയെന്നും മാഫിയ ഡോണ്‍ എന്നുമൊക്കെ പരാമര്‍ശിക്കുന്നുണ്ടെന്ന് കോടതി

മറുനാടന്‍ മലയാളിയുടെ ന്യൂസ് വീഡിയോയില്‍ പി വി ശ്രീനിജനെ കൊലപാതകിയെന്നും മാഫിയ ഡോണ്‍ എന്നുമൊക്കെ പരാമര്‍ശിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. പി വി ശ്രീനിജന്റെ ഭാര്യാപിതാവായ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ സെക്ഷന്‍ മൂന്ന് (ഒന്ന്) (ആറ്) പ്രകാരം ജാതിപ്പേര് പറഞ്ഞില്ലെങ്കിലും ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമാവുമെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in