ശ്രീറാം വെങ്കിട്ടരാമന്‍
ശ്രീറാം വെങ്കിട്ടരാമന്‍

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി വിധി
Updated on
1 min read

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ശ്രീറാം വെങ്കിട്ടരാമന്‍
ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഒഴിവാക്കിയതിനെതിരെ ഹര്‍ജി

അതേസമയം അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെതിരെ മദ്യപിച്ച് വണ്ടി ഓടിക്കാൻ ശ്രീരാമനെ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോർ വെഹിക്കിൾ ആക്ടിലെ സെഷൻ 185 പ്രകാരം മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ശ്രീറാമിനെതിരെ നിലനിൽക്കില്ല. കാരണം മെഡിക്കൽ പരിശോധന റിപ്പോർട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുപോലെ പൊതുമുതൽ നശിപ്പിച്ചെന്ന കേസും നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിട്ടു.

നരഹത്യ, തെളിവു നശിപ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, അമിത വേഗത്തിലുള്ള ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കുറ്റവിമുക്തനാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമാന്‍ നല്‍കിയ ഹർജിയില്‍ അഡീ. സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍
കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ് : അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം

ഇതോടെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. തുടര്‍ന്നാണ് നരഹത്യാ ക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in