അധ്യാപനം കുട്ടിക്കളിയല്ല: പ്രിയാ വർഗീസിന്റെ നിയമന വിവാദത്തില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയ പ്രിയ വര്‍ഗീസിന്റെ യോഗ്യത വിലയിരുത്തിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അസോസിയേറ്റ് പ്രൊഫസര്‍ പ്രധാന തസ്തികയാണ്, അതിലെ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ് ഒന്നാമത് എത്തിയ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനം.
നിയമന വിവാദത്തില്‍ സര്‍വകലാശാലയ്ക്ക് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച രജിസ്ട്രാറെയും രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സ്‌ക്രീനിംഗ് കമ്മറ്റി എങ്ങനെയാണ് രേഖകള്‍ പരിശോധിച്ചതെന്ന് വ്യക്തമാക്കണം. സെലക്ഷന്‍ കമ്മറ്റി ചെയ്‌തെന്നതിനെ കുറിച്ചും സത്യവാങ്മൂലത്തിലില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്‌ക്രീനിംഗ് കമ്മറ്റി എങ്ങനെയാണ് രേഖകള്‍ പരിശോധിച്ചതെന്ന് വ്യക്തമാക്കണം. സെലക്ഷന്‍ കമ്മറ്റി ചെയ്‌തെന്നതിനെ കുറിച്ചും സത്യവാങ്മൂലത്തിലില്ലെന്നും ഹൈക്കോടതി
കമ്മറ്റിക്ക് മുന്നിൽ വന്ന രേഖകൾ ക്യത്യമായി പരിശോധിക്കണം. മെറിറ്റടിസ്ഥാനത്തിൽ വേണം നിയമനം നടത്താൻ. അധ്യാപകർ ക്യത്യമായ യോഗ്യതയുള്ളവരാകണം. ആരെയെങ്കിലും അധ്യാപകരാക്കിയാൽ പോരെന്നും കോടതി വിമർശിച്ചു. അധ്യാപകർ രാഷ്ട്രത്തിന്റെ നിർമ്മാതാക്കൾ ആണെന്നും കോടതി പറഞ്ഞു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള റാങ്ക് പട്ടികയില്‍ പ്രിയ ഒന്നാമത് എത്തിയത്. അതിനാൽ നിയമനം റദ്ദാക്കണമെന്ന ഹരജി നിലനിൽക്കില്ലെന്നുമായിരുന്നു സർവകലാശാല കോടതിയില്‍ നല്‍കിയ വിശദീകരണം.
2018ലെ യുജിസി മാർഗനിർദേശം അനുസരിച്ച് പിഎച്ച്ഡിയ്ക്ക് 55 ശതമാനം മാർക്ക്, ബിരുദാന്തര ബിരുദവും എട്ടുവർഷത്തെ അധ്യാപന പരിചയുമാണ് വേണ്ടത്.
2018ലെ യുജിസി മാർഗനിർദേശം അനുസരിച്ച് പിഎച്ച്ഡിയ്ക്ക് 55 ശതമാനം മാർക്ക്, ബിരുദാന്തര ബിരുദവും എട്ടുവർഷത്തെ അധ്യാപന പരിചയുമാണ് വേണ്ടത്. ഇത്തരം യോഗ്യതകളോടെയാണ് പ്രിയാ വർഗീസ് അപേക്ഷിച്ചതെന്നും സർവകലാശാല കോടതിയെ അറിയിച്ചു. എന്നാൽ യുജിസി മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നാണ് യുജിസി നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത് യോഗ്യതയില്ലാതെയാണെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനും ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകനുമായ ജോസഫ് സ്കറിയ നൽകിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയിൽ നാളെയും വാദം തുടരും.