സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ ജഡ്ജിയുടെ സ്ഥലം മാറ്റത്തിന് സ്‌റ്റേ

സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ ജഡ്ജിയുടെ സ്ഥലം മാറ്റത്തിന് സ്‌റ്റേ

ഉന്നയിച്ച വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തി സിഗിംള്‍ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു
Updated on
1 min read

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്ഥലം മാറ്റം ശരിവെച്ച സിഗിംള്‍ബെഞ്ച് ഉത്തരവിനെതിരെ കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. സ്ഥലം മാറ്റ ഉത്തരവിന് എതിരെ നേരത്തെ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തി കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് സിഗിംള്‍ബെഞ്ച് നടപടി. ജാമ്യം നല്‍കിയ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമപരമല്ലെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വാദം. ലേബര്‍ കോടതി ജഡ്ജിയുടെ പദവി ഡെപ്യൂട്ടേഷനിലുള്ളതിനാല്‍ നിയമിക്കുന്നതിന് മുന്‍പ് തന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈംഗികാകർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ സ്ഥലം മാറ്റരുതെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ഉത്തരവ്. പ്രിസൈഡിംഗ് ഓഫീസര്‍ എന്നത് ഡെപ്യൂട്ടേഷന്‍ തസ്തികയായതിനാല്‍ ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ സമ്മതം വാങ്ങേണ്ടതുണ്ട്. എന്നാല്‍, തന്റെ സമ്മതം ചോദിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജഡ്ജി കൃഷ്ണകുമാറിന്റെ പരാമര്‍ശത്തിന് പിന്നാലെ ആയിരുന്നു സ്ഥലം മാറ്റം. ലൈംഗികാകർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയായിരുന്നു സിവിക് ചന്ദ്രന് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

logo
The Fourth
www.thefourthnews.in