ബ്രഹ്മപുരം അഗ്നിബാധ മനുഷ്യനി‍ർമിതമോ?; കൃത്യമായ മറുപടിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം അഗ്നിബാധ മനുഷ്യനി‍ർമിതമോ?; കൃത്യമായ മറുപടിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ
Updated on
1 min read

ബ്രഹ്മപുരത്തുണ്ടായ അഗ്നിബാധ മനുഷ്യനി‍ർമിതമോ എന്ന ചോദ്യവുമായി ഹൈക്കോടതി. മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്നും കോടതി. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് കോർപറേഷൻ മറുപടി നൽകി. ബോധവത്കരണവും നടത്തുന്നുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി നേരിട്ടെത്തി കോടതിയിൽ വിശദീകരിച്ചു. മലിനീകരണത്തിന്റെ തോത് കൊച്ചിയിൽ കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും ഓൺലൈനിലൂടെ ഹാജരായി കോടതിയെ അറിയിച്ചു.

ബ്രഹ്മപുരം അഗ്നിബാധ മനുഷ്യനി‍ർമിതമോ?; കൃത്യമായ മറുപടിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് തന്നെ ഹാജരാകണമെന്ന് ഹൈക്കോടതി

നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത് എന്ന് കോർപറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി മുന്നറിയിപ്പ് നൽകി

ബ്രഹ്മപുരം പ്രശ്നനത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും അതെങ്ങനെയാണ് നടപ്പാക്കുന്നതെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപിക്കാൻ സർക്കാരിനോടും കോർപറേഷനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും ഹൈക്കോടതി നിർദേശം നൽകി. എന്ത് തരത്തിൽ ഉള്ള ഉത്തരവ് വേണമെങ്കിലും തരാം പക്ഷേ ഉത്തരവാദിത്വപ്പെട്ടവർ കാര്യക്ഷമമായി കാര്യങ്ങൾ നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത് എന്ന് കോർപറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ബ്രഹ്മപുരം അഗ്നിബാധ മനുഷ്യനി‍ർമിതമോ?; കൃത്യമായ മറുപടിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി
ശ്വാസം മുട്ടിച്ച് ബ്രഹ്മപുരം; പുക പകരുന്ന പാഠങ്ങൾ

വരുന്ന ജൂൺ ആറിന് മുൻപ് കൊച്ചിയിലെ മാലിന്യ സംസ്കരണുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണം. കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൊച്ചിയിലെ ഓരോ ദിവസവും നിർണായകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. ഹൈദരാബാദ്, സെക്കന്തരാബാദ് എന്നീ സ്ഥലങ്ങളിൽ ഇൻഡസ്ട്രീസ് ഉണ്ടായിട്ട് പോലും ഈ പറയുന്ന പ്രശ്നങ്ങളില്ല. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം.

ഹൈക്കോടതി ജഡ്ജിമാരെല്ലാവരും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെഴുതിയ കത്തിനെ പിന്തുണയ്ക്കുന്നുണ്ട്. തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരമർശിച്ചു. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.

logo
The Fourth
www.thefourthnews.in