'മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണം'; പെൻഷൻ വിതരണം ചെയ്യണമെന്ന് KSRTCയോട് ഹൈക്കോടതി

'മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണം'; പെൻഷൻ വിതരണം ചെയ്യണമെന്ന് KSRTCയോട് ഹൈക്കോടതി

വിരമിച്ച കെഎസ്ആർടിസി ജീവനക്കാരായ 82 ഹർജിക്കാരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
Updated on
1 min read

വിരമിച്ച കെഎസ്ആർടിസി ജീവനക്കാരായ 82 ഹർജിക്കാരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. പെൻഷൻ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട കെഎസ്ആർടിസിയുടെ പുന:പരിശോധനാ ഹർജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടനുഭവിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഈ മാസം തന്നെ ആനുകൂല്യങ്ങൾ കെഎസ്ആർടിസി വിതരണം ചെയ്യുകയും വേണം.

ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസിയുടെ നിലപാട് കോടതി രേഖപ്പെടുത്തിയെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. മോശം മാനേജ്മെന്റാണ് കെഎസ്ആർടിസിയുടേതെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി, മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണമെന്നും ചോദിച്ചു.

'മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണം'; പെൻഷൻ വിതരണം ചെയ്യണമെന്ന് KSRTCയോട് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി

കഴിഞ്ഞ മാസം ലഭിച്ച വരുമാനം ശമ്പളയിനത്തിൽ ഉപയോഗിച്ച് കഴിഞ്ഞുവെന്നും പെൻഷൻ ആനുകൂല്യത്തിനായി മാറ്റി വയ്ക്കാനായില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആർടിസി മാറ്റി വയ്ക്കാത്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. രണ്ട് ലക്ഷമെങ്കിലും സമാശ്വാസമായി നൽകണമെന്ന കോടതി മുന്നോട്ടുവച്ച നിർദേശവും നിലവിലെ സാഹചര്യത്തിൽ നടപ്പാക്കാനാകില്ലെന്നായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്. ഹർജികൾ ഹൈക്കോടതി 28ന് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in