എൻഡോസൾഫാൻ ദുരിതബാധിതരുടെ ആനുകൂല്യങ്ങൾ സാങ്കേതികതയുടെ പേരിൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി

എൻഡോസൾഫാൻ ദുരിതബാധിതരുടെ ആനുകൂല്യങ്ങൾ സാങ്കേതികതയുടെ പേരിൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി

17കാരിയുടെ ചികിത്സയ്ക്കെടുത്ത ബാങ്ക് വായ്പ പൂർണമായും എഴുതി തള്ളാൻ നിർദേശം
Updated on
1 min read

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദയനീയാവസ്ഥ സർക്കാരിനോ കോടതിക്കോ കാണാതിരിക്കാനാവില്ലെന്നും അതിനാൽ സാങ്കേതികതയുടെ പേരിൽ അവർക്കുള്ള ആനൂകൂല്യങ്ങൾ നൽകാതിരിക്കരുതെന്നും ഹൈക്കോടതി. എൻഡോസൾഫാൻ ദുരിത ബാധിതയായി ജീവിച്ച് മരിച്ച കാസർകോട് സ്വദേശിനി ആൻ മരിയയുടെ ചികിത്സാ ആവശ്യത്തിനെടുത്ത ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിർദേശം.

ചികിത്സയ്ക്കായി കുടുംബം എടുത്ത രണ്ട് വായ്പയിൽ ഒന്ന് 2011 ജൂൺ 30ന് ശേഷമുള്ളതാണെന്നും മറ്റൊന്ന് മുത്തച്ഛന്റെ പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എഴുതിത്തള്ളാൻ ബാങ്കുകൾ വിസമ്മതിച്ചത്

വായ്പ എഴുതി തള്ളാൻ തയാറാകാതിരുന്ന സർക്കാർ നിലപാടിനെതിരെ മാതാവ് റെസി മോൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കുടുംബം അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത്തരത്തിലുള്ള എതിർപ്പ് ഉന്നയിക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കായി കുടുംബം എടുത്ത രണ്ട് വായ്പയിൽ ഒന്ന് 2011 ജൂൺ 30ന് ശേഷമുള്ളതാണെന്നും മറ്റൊന്ന് മുത്തച്ഛന്റെ പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എഴുതിത്തള്ളാൻ ബാങ്കുകൾ വിസമ്മതിച്ചത്.

രണ്ട് വായ്പയിലായി 2,72,000 രൂപയായിരുന്നു പൊതു മേഖല ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നത്. ഇതിൽ 88,400 രൂപ മാത്രമാണ് എഴുതിത്തള്ളിയത്. ബാക്കി തുകയുടെ കാര്യത്തിലാണ് എതിർപ്പുന്നയിച്ചത്. എൻഡോസൾഫാൻ ബാധിതരുടെ ചികിത്സാ ആവശ്യത്തിനായി എടുത്ത മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ആൻ മരിയ 2017 ഏപ്രിൽ 24നാണ് മരിച്ചത്. ആൻ മരിയയെ പോലെ ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം വീതം സഹായധനം അനുവദിക്കാൻ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നിർദേശമുണ്ടായിരുന്നു

ആൻ മരിയ 2017 ഏപ്രിൽ 24നാണ് മരിച്ചത്. ആൻ മരിയയെ പോലെ ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം വീതം സഹായധനം അനുവദിക്കാൻ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നിർദേശമുണ്ടായിരുന്നു. സ്വയം സംരക്ഷണത്തിന് സാധ്യമല്ലാത്തവർക്ക് പരിരക്ഷ നൽകുന്ന പാരെൻസ് പാട്രിയേ (സർക്കാർ സംരക്ഷണം ) സിദ്ധാന്ത പ്രകാരം ആൻ മരിയയെ പോലുള്ളവർക്ക് സഹായം ലഭ്യമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടന്ന് കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in