സണ്ണി ലിയോണി, ഡാനിയൽ വെബർ
സണ്ണി ലിയോണി, ഡാനിയൽ വെബർ

സണ്ണി ലിയോണിക്കും ഭർത്താവിനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

സണ്ണി ലിയോണി, ഡാനിയൽ വെബർ, ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ 2019ലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
Updated on
1 min read

ബോളിവുഡ് താരം സണ്ണി ലിയോണിക്കും ഭർത്താവ് ഡാനിയൽ വെബറിനുമെതിരായ വഞ്ചനാ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സണ്ണി ലിയോണി, ഡാനിയൽ വെബർ, ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ 2019ലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേരളത്തിലും ബഹറൈനിലും ഷോ നടത്താമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് പരാതി നൽകിയത്

കേരളത്തിലും ബഹറൈനിലും ഷോ നടത്താമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് പരാതി നൽകിയത്. നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സണ്ണി ലിയോണി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി തടത്തിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്. നേരത്തെ, ഒരു സ്വകാര്യ ചാനലിന്റെ പരിപാടിക്ക് വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു.

സിവില്‍ തര്‍ക്കം മാത്രമാണ് നിലവിലുള്ളതെന്നും വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയുള്ള ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടികാട്ടിയാണ് സണ്ണി ലിയോണി ഹര്‍ജി നല്‍കിയത്. പണം നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരന്റെയും സംഘത്തിന്റേയും ശ്രമത്തിന് വഴങ്ങാത്തതാണ് കേസിന് പിന്നില്‍ എന്നും താരം ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേരളത്തിലും ബഹറിനിലുമായി ഷോ വാഗ്ദാനം ചെയ്തായിരുന്നു ഷിയാസ് സമീപിച്ചത്. പണം കൈപറ്റിയതിന് ശേഷം പലതവണ പരിപാടിയുടെ തീയതിയും സ്ഥലവും മാറ്റി. കോഴിക്കോട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി. ഒടുവില്‍ 2019 ഫെബ്രുവരി 14ന് വാലൈന്റന്‍സ് ഡേ ഷോയായി കൊച്ചിയില്‍ നടത്താന്‍ തീരുമാനമായി. സണ്ണി ലിയോണി കൊച്ചിയിലെത്തിയെങ്കിലും അവര്‍ക്ക് മുഴുവന്‍ പണവും നല്‍കാന്‍ തയാറായില്ല. പണം നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരന്റെയും സംഘത്തിന്റേയും ശ്രമത്തിന് വഴങ്ങിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in