കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

''കുട്ടികളല്ല, മുതിർന്ന പൗരന്മാർ''; ഹോസ്റ്റൽ സമയ നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി

വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാംപസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സ്റ്റേറ്റിലെന്ന് കോടതി
Updated on
1 min read

സുരക്ഷയുടെ പേരിൽ വിദ്യാര്‍ത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി. പെൺകുട്ടികളുടെ ഹോസ്റ്റലിലെ നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാമ്പസിൽപോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സർക്കാരിനുള്ളതെന്നും കോടതി ചോദിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന നിയന്ത്രണം വെച്ചതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

സുരക്ഷയുടെ പേരിൽ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് ഉള്ളിൽ പോലും ഇറങ്ങരുത് എന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാംപസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സ്റ്റേറ്റിൽ?

"ഹോസ്റ്റൽ എന്താ ജയിലാണോ? അവർ കുട്ടികളാണോ, മുതിർന്ന പൗരന്മാർ അല്ലേ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവർ. സുരക്ഷയുടെ പേരിൽ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് ഉള്ളിൽ പോലും ഇറങ്ങരുത് എന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാംപസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സ്റ്റേറ്റിൽ? അതിന് വിദ്യാർഥികളെ പൂട്ടിയിടുകയാണോ വേണ്ടത്? 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ അക്രമിക്കപ്പെടൂ എന്ന് തോന്നുന്നുണ്ടോ? അക്രമികളെയാണ് പൂട്ടിയിടേണ്ടത്. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ പൂട്ടിയിടുന്നതല്ല പരിഹാരം. ആണാധികാര വ്യവസ്ഥയിലെ ചിന്തയുടെ ഭാഗമാണ് ഇത്. വിദ്യാർത്ഥിനികളുടെ കഴിവിനെ കുറച്ച് കാണരുത്. അവർ അവരെ സംരക്ഷിക്കാൻ പ്രാപ്തരാണ്"- വാദത്തിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരള ഹൈക്കോടതി
പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനാണ് നിയന്ത്രണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ നിയമപോരാട്ടത്തിന്

സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും ലിംഗവിവേചനം പാടില്ലെന്നതുമായ യുജിസിയുടെ രണ്ട് വിജ്ഞാപനങ്ങളും ലിംഗ വിവേചനവും മറ്റും പരിഗണിച്ച് ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സംസ്ഥാന വനിതാ കമ്മീഷനും ഹൈക്കോടതിയെ അഭിപ്രായം അറിയിക്കും.

ഹോസ്റ്റൽ പ്രവേശന നിയന്ത്രണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികളുടെ ശക്തമായ സമരത്തിന് കാരണമായിരുന്നു. വിദ്യാർഥികളുടെ ആവശ്യത്തിൽ സർക്കാർ നിർദ്ദേശം അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നുമായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്. ഇതോടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in