വീട്ടമ്മയുടെ മരണകാരണം മരുന്നിന്റെ പാര്‍ശ്വഫലം, മരുന്ന് മാറി കുത്തിവെച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വീട്ടമ്മയുടെ മരണകാരണം മരുന്നിന്റെ പാര്‍ശ്വഫലം, മരുന്ന് മാറി കുത്തിവെച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മരുന്ന് മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതി തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്
Updated on
1 min read

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചത് മരുന്ന് മാറി കുത്തിവെച്ചതുകൊണ്ടല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തവെയ്പ്പിന്റെ പാര്‍ശ്വഫലമാണ് വീട്ടമ്മയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന രോഗിയുടെ ബന്ധുക്കളുടെ പരാതി തള്ളുന്നതാണ് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറി.

പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറി.

കഴിഞ്ഞ ദിവസമാണ് പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ചത്. നഴ്സ് കുത്തിവെയ്പ്പ് എടുത്തയുടന്‍ സിന്ധു കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് രഘുവും മറ്റ് ബന്ധുക്കളും മരുന്ന് മാറി കുത്തിവെയ്പ്പെടുത്തതാണ് മരണകാരണമെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.

സിന്ധുവിന് കുത്തിവെച്ച ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ എന്ന മരുന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിയതാണെന്ന് ആശുപത്രി നല്‍കിയ വിശദീകരണം. ടെസ്റ്റ് ഡോസിന് ശേഷമാണ് മരുന്ന് കുത്തിവെച്ചതെന്നും മരുന്ന് മാറിയിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവ് രഘുവും മറ്റ് ബന്ധുക്കളും മരുന്ന് മാറി കുത്തിവെയ്പ്പെടുത്തതാണ് മരണകാരണമെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ളവ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in