KERALA
നയന കേസ് അട്ടിമറിക്കപ്പെട്ട വിധം; 'ക്രോസ്റോഡിൽ' അവസാനിച്ച സ്വപ്നങ്ങൾ
പാതിവഴിയിൽ അസ്തമിച്ച നയനയുടെ ജീവിതവും അന്വേഷണത്തിലെ പാളിച്ചകളും
യുവ സംവിധായിക നയന സൂര്യൻ മരിച്ച് നാല് കൊല്ലമാകുമ്പോൾ മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരുന്നു. കഴുത്ത് ഞെരിഞ്ഞാണ് നയന മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിച്ചം കാണുന്നു. നയനയുടെ മേൽ ഒരു ഫോറൻസിക് കെട്ടുകഥ പോലീസ് തന്നെ ചമയ്ക്കുന്നു. പോലീസ് സർജന്റെ മൊഴിയിൽ കൃത്രിമം കാട്ടുന്നു. അക്കാര്യം ഫോറൻസിക് സർജൻ തന്നെ വെളിപ്പെടുത്തുന്നു. ദുരൂഹതകളുടെ പരമ്പരയാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിൽ പാതി വഴിയിൽ അസ്തമിച്ച നയനയുടെ ജീവിതത്തിലേക്കും അന്വേഷണത്തിലെ പാളിച്ചകളിലേക്കും ഞങ്ങളുടെ ക്യാമറ തിരിയുകയാണ്.
കാണാം ...
ഉദിച്ചുയരും മുമ്പേ
അനീതിയുടെ ഇരുളിൽ നയനസൂര്യൻ