കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ഇറാനിയന്‍ ഉരുവില്‍ നിന്ന് പിടികൂടിയത് 200 കിലോ ഹെറോയിന്‍

കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ഇറാനിയന്‍ ഉരുവില്‍ നിന്ന് പിടികൂടിയത് 200 കിലോ ഹെറോയിന്‍

ഇറാന്‍, പാകിസ്താന്‍ പൗരന്മാരായ ആറുപേര്‍ കസ്റ്റഡിയില്‍
Updated on
1 min read

കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ ഇറാനിയന്‍ ഉരുവില്‍ നിന്ന് 200 കിലോ ഹെറോയിന്‍ നാവിക സേന പിടിച്ചെടുത്തു. ഉരുവിലുണ്ടായിരുന്ന ഇറാന്‍, പാകിസ്താന്‍ പൗരന്മാരായ ആറുപേരെ നാവികസേനയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവിക സേന നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ ഹെറോയിന്‍ കണ്ടെത്തിയത് . ഇറാനില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി പാകിസ്താനിലേക്ക് മയക്കുമരുന്ന് കടത്താനിരുന്നു നീക്കമെന്നാണ് സൂചന.

പിടിയിലായവരുടെ പക്കല്‍ യാതൊരുവിധ രേഖകളും ഇല്ലായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ പൗരന്മാരാണെന്ന് വ്യക്തമായത്. പിടിയിലായവരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

logo
The Fourth
www.thefourthnews.in