ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തില്‍ കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി
Updated on
1 min read

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍, ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ കൃത്യ വിലോപം ഉണ്ടായിട്ടുണ്ടെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. വിഷയത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് തൊടുപുഴയില്‍ നടന്ന സിറ്റിങ്ങില്‍ പരാതിക്കാരനായ സരുണ്‍ സജി കമ്മീഷനെ അറിയിച്ചു.

സംഭവത്തില്‍ കൃത്യ വിലോപം ഉണ്ടായിട്ടുണ്ടെന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി

സെപ്റ്റംബര്‍ 20നാണ് കാട്ടിറച്ചി വിറ്റുവെന്നാരോപിച്ച് സരുണിനെതിരെ കേസെടുത്തത്. കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സരുണിനെ അറസ്റ്റ് ചെയ്തത്. സരുണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് വില്‍പ്പനയ്ക്കു കൊണ്ടുപോയ കാട്ടിറച്ചി കണ്ടെത്തിയെന്നായിരുന്നു കേസ്. എന്നാല്‍, സംഭവം നടന്നതായി മഹസറില്‍ പറയുന്ന സമയത്തിന് തൊട്ടുമുന്‍പ് സരുണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പറഞ്ഞയച്ചതായിരുന്നു. തുടര്‍ന്ന് ബസില്‍ സരുണ്‍ വാഗമണ്ണിലേക്ക് യാത്ര തിരിച്ചു. ഈ സമയത്ത് സരുണിന്റെ ഓട്ടോയില്‍നിന്ന് കാട്ടിറച്ചി കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

എന്നാല്‍, പിന്നീടിത് കള്ളക്കേസാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനില്‍ കുമാര്‍ എന്നിവരക്കം 13 പേര്‍ക്കെതിരെയാണ് കേസ്.

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ
ആദിവാസി യുവാവിനെതിരായ കള്ളക്കേസ് ഒതുക്കി തീര്‍ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം; നീതി ഉറപ്പാക്കണമെന്ന് കുടുംബം

നടപടി നേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടത്തിയെന്ന് കുടുംബം ആരോപിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രൂപീകരിച്ച സമരസമിതിയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. സമര സമരസമിതി ചെയര്‍മാന്റെ അകൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഒക്ടോബര്‍ 30നാണ് പണം അയച്ചത്. എന്നാല്‍ ഇതിനുപിന്നാലെ സമര സമിതി ചെയര്‍മാന്‍ പണം തിരിച്ചയയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in